വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയുമായി ഓസീസ് താരം; ടി20 ക്രിക്കറ്റില്‍ രണ്ട് പുതിയ ലോക റെക്കോര്‍ഡ്

സിഡ്‌നി: ടി20 ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയന്‍ താരം. വനിതാ ടി20യില്‍ ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലിയാണ് റെക്കോര്‍ഡിനുടമ. 61 പന്തില്‍ 148 റണ്‍സ് അടിച്ചെടുത്ത അലീസ വനിതാ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി. കേവലം 46 പന്തില്‍ സെഞ്ച്വറി കണ്ടെത്തിയ താരം അതിവേഗം സെഞ്ച്വറി തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരിയെന്ന ബഹുമതിയും തന്റെ പേരിലാക്കി.

ടി20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ തന്നെ മെഗ് ലാന്നിങ്‌സിന്റെ 133 റണ്‍സെന്ന റെക്കോര്‍ഡാണ് ഇരുപത്തിയൊമ്പതുകാരിയായ ഓപ്പണര്‍ മറികടന്നത്. 19 ഫോറും ഏഴ് സിക്‌സറും ഹീലിയുടെ ബാറ്റില്‍നിന്നും പറന്നു. ഹീലിയുടെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരെ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി റേച്ചല്‍ ഹെയ്ന്‍സ് 41 റണ്‍സെടുത്തു.

alyssahealy

വിശാഖപട്ടണം ടെസ്റ്റ്; ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ മികച്ച സ്‌കോറിലേക്ക് വിശാഖപട്ടണം ടെസ്റ്റ്; ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്ക 132 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല. 30 റണ്‍സെടുത്ത ചമാരി അട്ടപ്പട്ടുവാണ് ടോപ് സ്‌കോറര്‍. ഹര്‍ഷിത മാധവി 28 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി നിക്കോള്‍ കാരി 3 വിക്കറ്റു വീഴ്ത്തി.

Story first published: Wednesday, October 2, 2019, 14:37 [IST]
Other articles published on Oct 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X