ഓസീസ് പര്യടനം: ആ 2 താരങ്ങളില്‍ ബിസിസിഐ റിസ്‌കെടുക്കേണ്ടി വരും, ഫിറ്റ്‌നെസില്ല, പകരക്കാര്‍ വരും!!

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുന്നറിയിപ്പ്. പരിക്കിലുള്ള താരങ്ങളുടെ കായിക ക്ഷമതയാണ് രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ ഓര്‍മിപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചിലേറെ താരങ്ങള്‍ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. അധികം പരിചയസമ്പത്തില്ലാത്തവരെ ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചില്‍ കളിപ്പിക്കുക ബുദ്ധിമുട്ടുമാവും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങുന്നവരും, അതേ പോലെ പേസ് ബൗളിംഗിനെ നന്നായി കളിക്കുന്നവരെയുമാണ് ബിസിസിഐ ടീമിലേക്ക് പരിഗണിക്കുന്നത്.

ആ രണ്ട് പേര്‍ കളിക്കില്ല

ആ രണ്ട് പേര്‍ കളിക്കില്ല

ബിസിസിഐ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിക്കണമെന്ന് കരുതി പ്രശ്‌നത്തിലായിരിക്കുകയാണ്. ഇഷാന്ത് ശര്‍മയുടെയും റിഷഭ് പന്തിന്റെയും ഫിറ്റ്‌നെസ്സാണ് വലിയ വെല്ലുവിളിയായി മുന്നിലുള്ളത്. പന്ത് ഡല്‍ഹി നിരയില്‍ കളിക്കുന്നുണ്ടെങ്കിലും ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ തൃപ്തരല്ല. എന്നാല്‍ ഇഷാന്ത് ഇത്തവണ കളിക്കുന്നേയില്ല. പേശികള്‍ക്കേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ല. ഇഷാന്തിന് പകരക്കാരെ കണ്ടെത്തുക എന്ന ബുദ്ധിമുട്ടേറിയ കടമ്പയാണ് ബിസിസിഐക്ക് മുന്നിലുള്ളത്. അത്തരമൊരു ബൗളറെ ഐപിഎല്ലില്‍ നിന്ന് ഇതുവരെ ബിസിസിഐക്ക് ലഭിച്ചിട്ടില്ല.

എന്‍സിഎയുടെ മുന്നറിയിപ്പ്

എന്‍സിഎയുടെ മുന്നറിയിപ്പ്

ഇഷാന്ത് ശര്‍മ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പരിക്കുകളും ആരോഗ്യവും അക്കാദമി പരിശോധിക്കുന്നുണ്ട്. നവംബര്‍ 18 വരെയെങ്കിലും ഇഷാന്തിന് പൂര്‍ണ വിശ്രമം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുക്കാനാവൂ. പക്ഷേ 18ന് ശേഷവും ഇഷാന്തിന് കളിക്കാനാവുമെന്ന് പറയാനാവില്ല. ഇഷാന്ത് നാല് പരിശീലന മത്സരങ്ങളെങ്കിലും കളിക്കണമെന്നാണ് എന്‍സിഎ പറയുന്നത്. അതിന് ശേഷം മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കൂ. ഇഷാന്തിന് നാല് പരിശീലന മത്സരങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതുകൊണ്ട് കളിക്കുന്ന കാര്യവും ഉറപ്പില്ല.

കളിക്കാനുള്ള സാധ്യത

കളിക്കാനുള്ള സാധ്യത

ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്ന സൂചന വെച്ച് ഡിസംബര്‍ 17ന് ആദ്യ ടെസ്റ്റ് ആരംഭിക്കും. അഡ്‌ലെയ്ഡിലായിരിക്കും ഈ മത്സരം നടക്കുക. അങ്ങനെയെങ്കില്‍ ഇഷാന്ത് ഫിറ്റായിരിക്കും. ഇത് ദേശീയ ക്രിക്കറ്റ് അക്കാദമി നല്‍കിയ സമയക്രമം അനുസരിച്ചാണ്. അതിനുള്ളില്‍ പരിശീലന ഷെഡ്യൂള്‍ ഇഷാന്ത് പൂര്‍ത്തിയാക്കും. പക്ഷേ ഇപ്പോഴും മത്സര ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല. ഇത് നേരത്തെയായാല്‍ ഇഷാന്ത് കളിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് റിസ്‌കെടുത്ത് ബിസിസിഐ ഇഷാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇനിയൊരു പരിക്ക് കൂടി ഉണ്ടായാല്‍ എല്ലാം താളം തെറ്റും. ന്യൂസിലന്‍ഡില്‍ വെച്ച് പരിക്കുള്ള താരങ്ങളെ കളിപ്പിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ദ്രാവിഡ് ബിസിസിഐക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പന്തിന് വെല്ലുവിളി

പന്തിന് വെല്ലുവിളി

റിഷഭ് പന്തിന് ഏറ്റവും വലിയ പ്രശ്‌നം ഭാരക്കൂടുതലാണ്. ടീമിന് ഏറ്റവും വലിയ ആശങ്കയാണിത്. പന്തിനെ ഇത്രയും മോശം ഫിറ്റ്‌നെസില്‍ കളിപ്പിക്കാന്‍ ബിസിസിഐക്ക് താല്‍പര്യമില്ല. കാരണം കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ പകരക്കാരെ വിളിക്കില്ല. അതുകൊണ്ട് രാഹുലിനെ വിക്കറ്റ് കീപ്പിംഗില്‍ ഏല്‍പ്പിച്ച് അധിക ബാറ്റ്‌സ്മാനെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കളിപ്പിക്കും. സഞ്ജു സാംസണ് സാധ്യത കൂടുതലാണ്. ധോണിക്ക് പകരക്കാരനായി ഒരു ഫിനിഷറെ ഇപ്പോഴേ സജ്ജമാക്കാനും ബിസിസിഐ ഒരുങ്ങുന്നുണ്ട്. ഏകദിന-ടി20 മത്സരങ്ങളില്‍ ഇതുവരെ ടീമില്‍ കളിച്ചിട്ടില്ലാത്ത താരത്തെയാണ് ബിസിസിഐ ഉള്‍പ്പെടുത്തുക. സൂര്യകുമാര്‍ യാദവിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇതുവരെ ടീമില്‍ കളിച്ചിട്ടില്ലാത്ത താരമാണ് യാദവ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, October 26, 2020, 13:35 [IST]
Other articles published on Oct 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X