ബിബിഎല്ലില്‍ വാട്ടര്‍ബോയിയായി ടിം പെയ്ന്‍, ഇതാണ് നല്ല പണിയെന്ന് ആരാധകര്‍... ട്രോള്‍ മഴ

സിഡ്‌നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇത്തവണയും സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയ കൈവിട്ടു. ആദ്യ തവണ സ്മിത്തും വാര്‍ണറും ഇല്ലെന്ന ന്യായം പറഞ്ഞപ്പോള്‍ ഇത്തവണ ഏറ്റവും മികച്ച ടീമിനെ ഇറക്കിയിട്ടും ഓസ്‌ട്രേലിയക്ക് ജയിക്കാനായില്ല. രണ്ട് തവണയും ഓസ്‌ട്രേലിയയുടെ നായകസ്ഥാനത്ത് ടിം പെയ്‌നായിരുന്നു ഉണ്ടായിരുന്നത്. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗാബയില്‍കൂടി ഇത്തവണ ഓസ്‌ട്രേലിയ തോറ്റതോടെ വലിയ വിമര്‍ശനമാണ് ടിം പെയ്ന്‍ നേരിട്ടത്.

ഇന്ത്യ പരമ്പരയ്ക്ക് ശേഷം ബിഗ് ബാഷ് ടീമിനൊപ്പം ചേര്‍ന്ന ടിം പെയ്ന്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ വാട്ടര്‍ബോയിയായി ഗ്രൗണ്ടിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ പെയ്‌നിനെതിരേ ട്രോള്‍ മഴ തന്നെയാണ് വന്നിരിക്കുന്നത്. 'ഇതാണ് നല്ല പണിയെന്നാണ്' ആരാധകര്‍ പെയ്‌നിനെ ട്രോളി അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ബിബിഎല്ലിലെ വാട്ടര്‍ബോയ് എന്ന നിലയില്‍ നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിബിഎല്ലില്‍ ഹോബര്‍ട്ട് ഹ്യുറികെയ്‌നിസ് താരമാണ് പെയ്ന്‍. മത്സരത്തിനിടെ ഹോബര്‍ട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെള്ളം നല്‍കുന്നതാനായാണ് പെയ്ന്‍ മൈതാനത്തിലേക്കെത്തിയത്. ഇതാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴി തുറന്നിരിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് പിന്നാലെ പെയ്ന്‍ നേരിട്ട് ബിബിഎല്ലില്‍ കളിക്കാനെത്തുകയായിരുന്നു. എന്നാല്‍ ഇതുവരെ പ്ലേയിങ് ഇലവനില്‍ പെയ്ന്‍ ഇടം പിടിച്ചിട്ടില്ല.

ഇതാണ് ടെസ്റ്റ് പരമ്പരയിലും ടിം പെയ്ന്‍ സത്യത്തില്‍ ചെയ്തുകൊണ്ടിരുന്നത്,ശരിക്കും പെയ്ന്‍ ഫുള്‍,നിങ്ങളൊരു നല്ല ബാറ്റ്‌സ്മാനോ നല്ല ക്യാപ്റ്റനോ അല്ല,നല്ലൊരു ടീമിന്റെ ക്യാപ്റ്റനാണ്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലി വാട്ടര്‍ബോയിയാണ്,ഇനി മുന്‍ ഓസ്‌ട്രേലിയന്‍ നായകനെന്ന് വിളിക്കാം,വാട്ടര്‍ബോട്ടിലും അവന്‍ കൈവിട്ടെന്നാണ് കേട്ടത്....ഇത്തരത്തില്‍ നിരവധി കമന്റുകളും ട്രോളുകളുമാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യക്കെതിരായ പരമ്പര തോല്‍വിയോടെ പല മുന്‍ താരങ്ങളും പെയ്‌നെ വിമര്‍ശിച്ചിരുന്നു. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരം ആര്‍ അശ്വിനോട് ഗാബയിലേക്ക് വരൂ കാട്ടിത്തരാം എന്ന് പെയ്ന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തോല്‍വി വഴങ്ങിയതോടെ പെയ്ന്‍ ഇതിന്റെ പേരിലും ട്രോള്‍ നേരിടേണ്ടി വന്നു. 36കാരനായ പെയ്ന്‍ നിലവില്‍ ഓസീസ് ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. താരത്തിന്റെ ടെസ്റ്റ് നായകസ്ഥാനം ഉടന്‍ തന്നെ തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, January 25, 2021, 16:30 [IST]
Other articles published on Jan 25, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X