വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മൂന്നാം ഏകദിനവും ഇന്ത്യ തോറ്റേക്കും! - കാന്‍ബെറയും കണക്കുകളും

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇവിടെ മല്‍സരം നടന്നിട്ടില്ല

കാന്‍ബെറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനു വേദിയാവുന്നത് കാന്‍ബെറയിലെ മനൂക്ക ഓവലാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിട്ടുനില്‍ക്കുന്ന ഇന്ത്യ മാനംകാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച ഇവിടെ കംഗാരുപ്പടയുമായി ഏറ്റുമുട്ടുന്നത്.

Australia vs India, 3rd ODI: Australia’s record at Manuka Oval in Canberra added headache for India
1

ഈ ഗ്രൗണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിരാട് കോലിക്കും സംഘത്തിനും അത്ര ആശ്വാസകരമല്ല കാര്യങ്ങള്‍. 2015-16ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഈ ഗ്രൗണ്ടില്‍ ഏകദിനം കളിച്ചിരുന്നു. റണ്‍മഴ കണ്ട അന്നത്തെ മല്‍സരത്തില്‍ ഇന്ത്യയെ ഓസീസ് 25 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഈ വേദിയില്‍ ഇതുവരെ ഒരു ഏകദിനം പോലും ഇന്ത്യ തോറ്റിട്ടില്ലെന്നത് ഇന്ത്യയെ ഭയപ്പെടുത്തുന്ന റെക്കോര്‍ഡാണ്.

1992ലെ ലോകകപ്പ് മുതലാണ് മനൂക്ക ഓവലില്‍ ഏകദിന മല്‍സരങ്ങള്‍ നടക്കാന്‍ തുടങ്ങിയത്. 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലെ മൂന്നു മല്‍സരങ്ങള്‍ ഈ ഗ്രൗണ്ടിലായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളാണ് ഇവിടെ നേട്ടം കൊയ്തിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ- ഓസീസ് മൂന്നാം ഏകദിനത്തില്‍ ടോസ് ലഭിക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ ബാറ്റിങ് തന്നെയാവും തിരഞ്ഞെടുക്കുക.

കാന്‍ബെറയില്‍ ഇതുവരെ ഒമ്പത് ഏകദിനങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ ഏഴിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. രണ്ടു തവണ മാത്രമേ റണ്‍ചേസ് നടത്തി ഒരു ടീം ഇവിടെ വിജയിച്ചിട്ടുള്ളൂ. 2015ല്‍ സിംബാബ് വെയ്‌ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ നേടിയ 215 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്‌കോര്‍. ഈ വേദിയിലെ ഉയര്‍ന്ന ടീം ടോട്ടല്‍ 2015ല്‍ അയര്‍ലാന്‍ഡിനെതിരേ ദക്ഷിണാഫ്രിക്ക നേടിയ 411 റണ്‍സും ചെറിയ ടോട്ടല്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്താന്‍ നേടിയ 162 റണ്‍സുമാണ്.

പരമ്പര തോറ്റെങ്കിലും 'മനംനിറഞ്ഞ്' ശ്രേയസ് അയ്യര്‍, കാരണം അറിയാംപരമ്പര തോറ്റെങ്കിലും 'മനംനിറഞ്ഞ്' ശ്രേയസ് അയ്യര്‍, കാരണം അറിയാം

IND vs AUS: സച്ചിന്റെ വമ്പന്‍ നേട്ടത്തിനരികെ കോലി, സാധിച്ചാല്‍ ലോക റെക്കോര്‍ഡ്!IND vs AUS: സച്ചിന്റെ വമ്പന്‍ നേട്ടത്തിനരികെ കോലി, സാധിച്ചാല്‍ ലോക റെക്കോര്‍ഡ്!

2016നു ശേഷം ഓസീസ് ഈ ഗ്രൗണ്ടില്‍ ഏകദിന മല്‍സരം കളിച്ചിട്ടില്ല. ഓസീസും ന്യൂസിലാന്‍ഡും തമ്മിലായിരുന്നു ഇവിടെ അവസാനമായി ഏകദിനത്തില്‍ കൊമ്പുകോര്‍ത്തത്. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിക്കരുത്തില്‍ കിവീസിനെ ഓസീസ് 116 റണ്‍സിന് തകര്‍ത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഇന്ത്യക്കെതിരേ നിറംമങ്ങിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു പ്രിയപ്പെട്ട വേദികളിലൊന്ന് കൂടിയാണിത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ അദ്ദേഹം ഇവിടെ വീഴ്ത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ കാര്യമെടുത്താല്‍ കാന്‍ബെറയില്‍ ഇതുവരെ ഒരേയൊരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ. ഈ മല്‍സരത്തില്‍ വിരാട് കോലിയും ശിഖര്‍ ധവാനും സെഞ്ച്വറികള്‍ നേടുകയും ചെയ്തിരുന്നു.

Story first published: Tuesday, December 1, 2020, 17:30 [IST]
Other articles published on Dec 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X