Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടി ക്രിക്കറ്റ് കഴിഞ്ഞാല്‍ യഥാര്‍ഥ 'ടെസ്റ്റ്'... ഇന്ത്യയെ തുരത്താന്‍ ഓസീസ്, ടീമിനെ പ്രഖ്യാപിച്ചു

കുട്ടി ക്രിക്കറ്റ് കഴിഞ്ഞാല്‍ ഇനി 'ടെസ്റ്റ് മത്സരം | Oneindia Malayalam

മെല്‍ബണ്‍: ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

ടി20 പരമ്പരയിലെ ആദ്യ കളിയില്‍ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ്. ഇന്ത്യക്കെതിരേ നാട്ടില്‍ തുടര്‍ച്ചയായ നാലു ടി20 മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം ഓസീസിന്റെ ആദ്യ ജയമായിരുന്നു ഇത്.

മാര്‍ക്കസ് ഹാരിസും ക്രിസ് ട്രമെയ്‌നും ടീമില്‍

മാര്‍ക്കസ് ഹാരിസും ക്രിസ് ട്രമെയ്‌നും ടീമില്‍

ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാര്‍ക്കസ് ഹാരിസും പേസ് ബൗളര്‍ ക്രിസ് ട്രെമെയ്‌നുമാണ് ടെസ്റ്റ് പരമ്പരയിലെ പുതുമുഖ താരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ വിക്ടോറിയ ടീമിന്റെ താരമാണ് മാര്‍ക്കസ്. വിക്ടോറിയക്കു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് മാര്‍ക്കസിനെ ഇതാദ്യമായി ദേശീയ ടീമിലെത്തിച്ചത്.
യുഎഇയില്‍ പാകിസ്താനെതിരേ നടന്ന കഴിഞ്ഞ പരമ്പര നഷ്ടമായ പീറ്റര്‍ ഹാന്റ്‌സ്‌കോംപിനെ ഓസീസ് ടീമിലേക്കു തിരിച്ചുവിളിച്ചപ്പോള്‍ മാറ്റ് റെന്‍ഷോ തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും തഴയപ്പെട്ടു.

രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍

രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുള്ള താരമാണ് മാര്‍ക്കസ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 437 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 250 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അന്താരാഷ്ട്ര ക്രിക്കറ്റിലും മികവ് തെളിയിക്കാന്‍ മാനസികമായി മാര്‍ക്കസ് ഇപ്പോള്‍ സജ്ജനായിക്കഴിഞ്ഞെന്ന് ദേശീയ ടീം സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.
സമീപകാലത്ത് സമ്മര്‍ദ്ദം നേരിട്ട മല്‍സരങ്ങളില്‍ പോലും വളരെ പക്വതയോടെയാണ് മാര്‍ക്കസ് ബാറ്റ് ചെയ്തത്. ഒട്ടേറെ റണ്‍സ് നേടുക മാത്രമല്ല മാനസികമായും വളരെ ഏറെ കരുത്തനാണെന്നു തെളിയിച്ച അദ്ദേഹത്തെ ഇന്ത്യക്കെതിരേ തങ്ങള്‍ക്കു ആവശ്യമുണ്ടെന്നും ഹോണ്‍സ് കൂട്ടിച്ചേര്‍ത്തു.

 ട്രെമയ്ന്‍ മറ്റൊരു വിക്ടോറിയ താരം

ട്രെമയ്ന്‍ മറ്റൊരു വിക്ടോറിയ താരം

മാര്‍ക്കസ് ഹാരിസിനെപ്പോലെ തന്നെ വിക്ടോറിയ ടീമിന്റെ തന്നെ താരമാണ് മറ്റൊരു പുതുമുഖമായ ക്രിസ് ട്രെമെയ്ന്‍. ഷെഫീല്‍ഡ് ഷീല്‍ഡിലെ മിന്നുന്ന പ്രകടനം തന്നെയാണ് അദ്ദേഹത്തെയും ടീമിലുള്‍പ്പെടുത്താന്‍ കാരണം. 24 വിക്കറ്റുകളാണ് സീസണില്‍ ട്രെമെയ്ന്‍ പിഴുതത്.
കളിച്ച എട്ട് ഇന്നിങ്‌സുകളില്‍ മൂന്നിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരം 3.28 ഇക്കോണമി റേറ്റിലാണ് 24 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ ട്രെമെയ്ന്‍ രണ്ടാംസ്ഥാനത്തുണ്ട്.
കഴിഞ്ഞ രണ്ടു സീസണുകളിലും വിക്ടോറിയക്കായി സ്ഥിരയതാര്‍ന്ന പ്രകടനമാണ് ട്രെമെയ്ന്‍ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും സെലക്ടര്‍ ഹോണ്‍സ് ചൂണ്ടിക്കാട്ടി.

ഖവാജ സ്ഥാനം നിലനിര്‍ത്തി

ഖവാജ സ്ഥാനം നിലനിര്‍ത്തി

പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലെങ്കിലും ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജയെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനെതിരേ യുഎയില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ആദ്യ ടെസ്റ്റിനുമുമ്പ് ഷെഫീല്‍ഡ് ഷീല്‍ഡില്‍ ക്വീന്‍സ്‌ലാന്‍ഡിനു വേണ്ടി ഖവാജ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കെതിരായ ഓരോ ടെസ്റ്റിനുമുള്ള 12 അംഗ ടീമിനെ മല്‍സരത്തിനു മുമ്പ് പ്രഖ്യാപിച്ച ശേഷം സംഘത്തിലെ മറ്റു രണ്ടു കളിക്കാരെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കാന്‍ വിട്ടുകൊടുക്കുമെന്ന് സെലക്ടര്‍ ഹോണ്‍സ് അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം

ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ജോഷ് ഹാസ്ല്‍വുഡ് (വൈസ് ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്റഫ്‌സ്‌കോംപ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്ഡ്, ഉസ്മാന്‍ ഖവാജ, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രെമെയ്ന്‍.

Story first published: Thursday, November 22, 2018, 9:52 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+