വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തു കൊണ്ട് അങ്ങനെ? ക്രീസിലെ അസാധാരണ നില്‍പ്പ്.... കാരണം വെളിപ്പെടുത്തി സ്മിത്ത്

ടെസ്റ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരമാണ് സ്മിത്ത്

സിഡ്‌നി: വിരാട് കോലിക്കൊപ്പം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്ത്. നിലവില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തും സ്മിത്ത് തന്നെയാണ്. വെറും 73 ടെസ്റ്റുകളില്‍ നിന്നും 7227 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്

കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍

പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് നായകസ്ഥാനം നഷ്ടമാവുകയും ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയും ചെയ്തിട്ടും സ്മിത്ത് വിട്ടുകൊടുത്തില്ല. ശക്തമായി തിരിച്ചുവന്ന അദ്ദേഹം വീണ്ടും ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബാറ്റിങിനിടെ സ്മിത്തിന്റെ അസാധാരണമായ നില്‍പ്പിനെക്കുറിച്ച് നേരത്തേ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

പലതും പരിഗണിക്കും

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ പല കാര്യങ്ങളും പരിഗണിച്ച ശേഷമാണ് എങ്ങനെ നില്‍ക്കണമെന്ന് തീരുമാനിക്കുകയെന്ന് സ്മിത്ത് വ്യക്തമാക്കി. ആരാണ് ബൗളര്‍, വിക്കറ്റ് ഏതു തരത്തിലുള്ളതാണ്. എങ്ങനെ ഈ പിച്ചില്‍ റണ്‍സ് നേടാം എന്നിവയൊക്കെ പരിഗണിച്ചാണ് ബാറ്റിങിനിടെ എവിടെ, എങ്ങനെ നില്‍ക്കണമെന്ന് തീരുമാനിക്കുകയെന്നു താരം പറയുന്നു.
എങ്ങനെയായിരിക്കും തന്നെ എതിര്‍ ടീം പുറത്താക്കാന്‍ പോവുകയെന്നും കൂടി ചിന്തിച്ച ശേഷമായിരിക്കും വിക്കറ്റ് മറഞ്ഞു നിന്നു കളിക്കണോ, അതോ ഓപ്പണായി കളിക്കണോയെന്ന് തീരുമാനിക്കാറുള്ളതെന്നും സ്മിത്ത് വിശദമാക്കി.

സ്ഥിരം ശൈലി

സാധാരണയായി ബാറ്റ് ചെയ്യുമ്പോള്‍ തന്റെ ബാക്ക് ഫൂട്ട് ഏറെക്കുറെ ഓഫ്സ്റ്റംപിന് നേരെയായിരിക്കും. ചിലപ്പോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്കും ഇതു മാറിയേക്കും. തന്റെ ദൃഷ്ടിക്കു പുറത്തേക്കു പോവുന്ന പന്തുകള്‍ സ്റ്റംപില്‍ വന്ന് പതിക്കില്ലെന്ന് തനിക്കറിയാം.
പന്ത് വിക്കറ്റില്‍ പതിച്ചു പുറത്താവാതിരിക്കാന്‍ കരിയറിന്റെ തുടക്കകാലത്ത് പയറ്റിയ തന്ത്രമായിരുന്നു ഇത്. അത് പിന്നീട് തുടരുകയായിരുന്നു. തന്നെ ഔട്ടാക്കാനുള്ള പഴുതുകള്‍ പരമാവധി അടയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

എല്‍ബിഡബ്ല്യു ആയേക്കാം

ചില മല്‍സരങ്ങളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്താവേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ കുഴപ്പമൊന്നുമുണ്ടെന്നു തോന്നിയിട്ടില്ല. ദൃഷ്ടിക്കു പുറത്തേക്കാണ് പന്ത് പോവുന്നതെങ്കില്‍ അതിനെതിരേ കളിക്കാന്‍ ശ്രമിക്കാതെ വെറുതെ വിടുകയാണ് ചെയ്യാറുള്ളത്. കാരണം ആ പന്ത് ഒരിക്കലും വിക്കറ്റില്‍ ചെന്നു പതിക്കില്ലെന്നു തനിക്കുറപ്പുണ്ടെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തെ വിലക്കിനു ശേഷം 2019ലാണ് സ്മിത്ത് ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായാണ് അദ്ദേഹം ഈ മടങ്ങിവരവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആഷസില്‍ 147.25 ശരാശരിയില്‍ 589 റണ്‍സ് സ്മിത്ത് വാരിക്കൂട്ടിയിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

Story first published: Tuesday, April 7, 2020, 17:48 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X