വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഐപിഎല്‍ വിട്ട് ദി ഹണ്ട്രഡിലേക്കോ? തന്റെ ടീമിലേക്കു വരണം- ഓഫറുമായി വോണ്‍

ഇംഗ്ലണ്ടിലാണ് ദി ഹണ്ട്രഡ് നടക്കാനിരിക്കുന്നത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിക്കു വിദേശ ലീഗിലേക്കു ക്ഷണം. മറ്റാരുമല്ല ധോണിയെ ക്ഷണിച്ചിരിക്കുന്നത്, ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പ്രഥമ ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് ധോണിയെ വോണ്‍ വിളിച്ചിരിക്കുന്നത്.

1

100 പന്തുകള്‍ വീതമുള്ള രണ്ടു ഇന്നിങ്‌സുകളുള്ള മല്‍സരമാണ് ദി ഹണ്ട്രഡിലുള്ളത്. ഈ വര്‍ഷം ജൂണിലായിരുന്നു പ്രഥമ സീസണ്‍ നടക്കാനിരുന്നത്. എന്നാല്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചാംപ്യന്‍ഷിപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ദി ഹണ്ട്രഡില്‍ മാറ്റുരയ്ക്കുന്ന ലണ്ടന്‍ സ്പിരിറ്റെന്ന ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ച് വോണാണ്. ഈ ടീമിനായി കളിക്കാനാണ് ധോണിയോടു അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്.

ആഗസ്റ്റ് 15ന് ശനിയാഴ്ചയാണ് ധോണി ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എങ്കിലും ഐപിഎല്ലില്‍ അദ്ദേഹം തുടര്‍ന്നും കളിക്കുന്നുണ്ട്. യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ധോണിയുണ്ടാവും.

അടുത്ത വര്‍ഷത്തെ ദി ഹണ്ട്രഡില്‍ ലണ്ടന്‍ സ്പിരിറ്റിനായി കളിക്കാന്‍ ധോണിയെ കിട്ടുമോയെന്നാണ് താന്‍ നോക്കുന്നത്. ടീമിനായി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു ചോദിച്ചേക്കും. എംഎസിനു നല്‍കേണ്ട പണം സംഘടിപ്പിക്കാന്‍ തനിക്കാവുമെന്നും സ്‌കൈ സ്‌പോര്‍ട്‌സില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റില്‍ കമന്ററി പറയവെ വോണ്‍ വ്യക്തമാക്കി.

2

ബിസിസിഐയുടെ പെരുമാറ്റചട്ട പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളി തുടരുകയാണങ്കില്‍ ഒരു താരത്തിനു വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവയടക്കം എല്ലാം നിര്‍ത്തിയാല്‍ മാത്രമേ ധോണിക്കു ദി ഹണ്ട്രഡില്‍ കളിക്കാനാവൂ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ധോണിയെ വോണ്‍ വാനോളം പുകഴ്ത്തി. അസാധാരണ ക്രിക്കറ്ററാണ് ധോണി. ഇന്ത്യയെ അദ്ദേഹം ജയിപ്പിച്ചിട്ടുള്ള ഒരുപാട് മല്‍സരങ്ങള്‍ നമുക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവും. ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായും ധോണിയെ ചരിത്രം രേഖപ്പെടുത്തും. ഇന്ത്യ ആയാലും സിഎസ്‌കെ ആയാലും തന്റെ ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരാന്‍ അദ്ദേഹത്തിന് എല്ലായ്‌പ്പോഴും സാധിക്കുന്നു. താരങ്ങള്‍ ധോണിയെ ഏറെ ബഹുമാനിക്കുകയും അദ്ദേഹം കളിക്കാന്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ഓരോരുത്തരും പ്രതികരിക്കുകയും ചെയ്യുന്നതായി വോണ്‍ വിശദമാക്കി.

Story first published: Sunday, August 16, 2020, 12:11 [IST]
Other articles published on Aug 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X