പോലീസ് കാറില്‍ മൂത്രമൊഴിച്ചു, ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി
ഗോള്‍ഡ് കോസ്റ്റ്: സ്വച്ഛ് ഭാരത് അഭിയാന്‍ നടക്കുന്ന ഇന്ത്യയിലല്ല കേട്ടോ സംഭവം, ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയുടെ മുന്‍നിര റഗ്ബി താരമായ ഗ്രെഗ് ബേര്‍ഡിനാണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. ക്യാപ്റ്റന്‍സി മാത്രമല്ല, 15000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയും താക്കീതും ഗ്രെഗിന് ശിക്ഷയായി കിട്ടി.
ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര റഗ്ബി താരമാണ് ഗ്രെഗ് ബേര്‍ഡ്. ഗോള്‍ഡ് കോസ്റ്റ് ടൈറ്റാന്‍ ക്ലബ്ബിന്റെ കോ ക്യാപ്റ്റനുമാണ് കക്ഷി. ഒരു ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് കാറിലാണ് ഗ്രെഗ് മൂത്രമൊഴിച്ചത്. എന്നാല്‍ ഗ്രെഗ് ഇക്കാര്യം നിഷേധിച്ചു. മണ്ടത്തരമാണിത്. താന്‍ ആരെയും കളിയാക്കാനോ അപമാനിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.

ക്ലബ്ബ് അധികൃതരോടും ആരാധകരോടും ഗ്രെഗ് മാപ്പ് പറഞ്ഞു. ഭാര്യ ബെക്കിയോടും ഞാന്‍ മാപ്പ് പറയുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ വിവാഹ വാര്‍ഷികം കുളമായിക്കിട്ടുമോ എന്ന പേടിയിലാണത്രെ ഗ്രെഗ്. ഓരോ കളിക്കാരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ടൈറ്റാന്‍ ക്ലബ്ബ് സി ഇ ഒ ഗ്രഹാം ആന്‍സ്ലെ പറഞ്ഞു. നിരുത്തരവാദിത്തപരമായ ഇത്തരം നടപടികള്‍ ക്ലബ്ബിന്റെ പേര് കൂടി ചീത്തയാക്കുന്നതാണ്.
ക്ലബ്ബിന് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് ഇത്. ഏറെ അലോസരപ്പെടുത്തുന്ന സംഭവമാണ്. ഗ്രെഗ് ബേര്‍ഡിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും ഗ്രഹാം ആന്‍സ്ലെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗ്രെഗ് പറഞ്ഞു. സംഭവത്തില്‍ മാപ്പും പറഞ്ഞു. ഇത് കൂടി കണക്കിലെടുത്തായിരിക്കും ഗ്രെഗിനെതിരെ നടപടി എടുക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications