Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വിരുന്ന്

സിഡ്‌നി: ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയും ടീമുകള്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഒദ്യോഗിക വസതിയില്‍ വിരുന്നു നല്‍കി. സിഡ്‌നിയിലെ മനോഹരമായ കിറിബില്ലി ഹൗസിലായിരുന്നു വിരുന്ന്. ടീം അംഗങ്ങള്‍ ചേര്‍ന്നുള്ള ഫോട്ടോ ഉള്‍പ്പെടെ പിന്നീട് പുറത്തുവിട്ടു. ജനുവരി 3നാണ് സിഡ്‌നിയില്‍ നാലാം ടെസ്റ്റ് മത്സരം നടക്കുന്നത്.

cricket

ബിസിസിഐ ഒദ്യോഗിക ചിത്രം പുറത്തുവിട്ടതിന് പിന്നാലെ കളിക്കാരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്നും സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരെല്ലാം ഇത്തവണ പുതുവര്‍ഷം ആഘോഷിച്ചത് സിഡ്‌നിയിലാണ്. മിക്ക താരങ്ങളും ഭാര്യമാരെയും ഒപ്പം കൂട്ടിയിരുന്നു. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റ് ജയിച്ചതിനാല്‍ ഇന്ത്യന്‍ ടീമിന് പുതുവര്‍ഷം വമ്പന്‍ ആഘോഷമായി.

ഓസ്‌ട്രേലിയയെ 137 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. നാലാം മത്സരത്തില്‍ സമനിലയോ ജയമോ സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ കടുത്ത പരിശീലനത്തിലാണ്. പുതുവര്‍ഷ ദിനത്തിലും അവര്‍ സിഡ്‌നിയില്‍ പരിശീലനത്തിനിറങ്ങി. നാലാം മത്സരത്തില്‍ ടീമില്‍ കാര്യമായ അഴിച്ചുപണിയോടെയായിരിക്കും ഓസ്‌ട്രേലിയ ഇറങ്ങുക. ഇന്ത്യയും ടീമില്‍ മാറ്റം വരുത്തിയേക്കും. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയും ജഡേജയ്ക്കു പകരം ആര്‍ അശ്വിനും ടീമില്‍ സ്ഥാനം നേടിയേക്കും.

Story first published: Wednesday, January 2, 2019, 8:17 [IST]
Other articles published on Jan 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+