വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് താരങ്ങള്‍ ലിഫ്റ്റില്‍, ഇന്ത്യന്‍ താരങ്ങളെ കയറ്റിയില്ല!- അശ്വിന്റെ വെളിപ്പെടുത്തല്‍

സിഡ്‌നി ടെസ്റ്റിനായി എത്തിയപ്പോഴായിരുന്നു ഈ അവഗണന

ഓസ്‌ട്രേലിയയില്‍ തങ്ങള്‍ക്കു നേരിട്ട അവഗണനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിനു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നു നേരത്തേ തന്നെ ഇന്ത്യയുടെ ഓസീസ് പര്യടനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചില നിബന്ധനകള്‍ അംഗീകരിക്കുക ബുദ്ധിമുട്ടാണെന്നു ഇന്ത്യ അറിയിച്ചതോടെയായിരുന്നു ഇത്.

മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലെത്തിയപ്പോള്‍ തങ്ങളെ ലിഫ്റ്റിനകത്ത് കയറാന്‍ പോലും അനുവദിച്ചില്ലെന്നാണ് അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമായി ഓസീസ് പര്യടനത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ലിഫ്റ്റില്‍ പ്രവേശിപ്പിച്ചില്ല

ലിഫ്റ്റില്‍ പ്രവേശിപ്പിച്ചില്ല

സിഡ്‌നിയിലെത്തിയ ശേഷം കടുത്ത നിയന്ത്രണങ്ങളോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ കഴിയവെയായിരുന്നു സംഭവം. ഇതിനിടെയായിരുന്നു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരനുഭവം ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. സത്യസന്ധമായി പറഞ്ഞാല്‍, അതു വളരെ അസാധാരണമായി തോന്നി.
ഇന്ത്യന്‍ ടീമിനെപ്പോലെ ഓസ്‌ട്രേലിയന്‍ ടീമും അപ്പോള്‍ ബയോ ബബ്‌ളിനകത്തു കഴിയുകയായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ ഇന്ത്യന്‍ കളിക്കാരെ പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ലെന്നു അശ്വിന്‍ വെളിപ്പെടുത്തി.

വളരെ ദുഖം തോന്നി

വളരെ ദുഖം തോന്നി

ഈ സംഭവം ഞങ്ങള്‍ക്കു വലിയ വിഷമമുണ്ടാക്കി. രണ്ടു ടീമും ഒരേ ബബ്‌ളിനകത്താണ്. എന്നാല്‍ നിങ്ങള്‍ ലിഫ്റ്റില്‍ കയറിയ ശേഷം അതേ ബബ്‌ളിനകത്തുള്ള മറ്റൊരാളുമായി നിങ്ങള്‍ക്കു സ്ഥലം പങ്കിടാന്‍ കഴിയില്ല. ഇത് ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്കു വളരെയേറെ ബുദ്ധിമുട്ടായിരുന്നു. ഒരേ ബബ്‌ളിനകത്തുള്ള മറ്റൊരാളോട് ഈ തരത്തിലുള്ള വിവേചനം ഒരിക്കലും പാടില്ലായിരരുന്നുവെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
കളത്തിനു പുറത്തു മാത്രമല്ല സിഡ്‌നിയില്‍ വച്ച് ഗ്രൗണ്ടിനകത്തും ഇന്ത്യക്കു ഓസീസിന്റെ ഭാഗത്തു നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നു. ഓസീസ് വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചിരുന്നെങ്കിലും ഇന്ത്യ സമനില പൊരുതി നേടുകയായിരുന്നു.

പെയ്‌നിന്റെ പെരുമാറ്റവും വംശീയാധിക്ഷേപവും

പെയ്‌നിന്റെ പെരുമാറ്റവും വംശീയാധിക്ഷേപവും


സിഡ്‌നി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ റണ്‍ചേസിനിടെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. മല്‍സരശേഷം അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു. അശ്വിന്‍ ബാറ്റ് ചെയ്യവെയായിരുന്നു പ്രകോപിപ്പിക്കുന്നതിനു വേണ്ടി വിക്കറ്റ് കീപ്പര്‍ കൂടിയായ പെയ്ന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചത്. എന്നാല്‍ ഇവയ്ക്കു ചെവി കൊടുക്കാതിരുന്ന അശ്വിന്‍ പുറത്താവാതെ ക്രീസില്‍ നിന്ന് ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഇതു മാത്രമല്ല സിഡ്‌നി ടെസ്റ്റില്‍ ബൗളിങിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ കാണികളില്‍ ഒരു വിഭാഗം വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരാതിയെ തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കുകയും അധിക്ഷേപം നടത്തിയവരെ പോലീസ് സ്‌റ്റേഡിയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

Story first published: Sunday, January 24, 2021, 10:17 [IST]
Other articles published on Jan 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X