വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്

നിരവധി ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്

clarke

സിഡ്‌നി: ലോക ക്രിക്കറ്റില്‍ എതിര്‍ ടീമിനെ സ്ലെഡ്ജ് ചെയ്യാന്‍ ഒരു മടിയും കാണിക്കാത്ത ടീമാണ് ഓസ്‌ട്രേലിയ. സ്ലെഡ്ജിങിലൂടെ എതിര്‍ താരത്തെ പ്രകോപിപ്പിച്ച് പുറത്താക്കുകയെന്നത് ഓസീസ് അന്നും ഇന്നും പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ ഒരു പരിധി വിടാറില്ലെന്നും അത് ഭയം കാരണമാണെന്നും മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍

സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്

ഐപിഎല്ലിന്റെ വരവോടെയാണ് ഓസീസ് താരങ്ങള്‍ ഇന്ത്യക്കെതിരേ കുറച്ചു മയം കാണിക്കാന്‍ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയുടെ നിരവധി താരങ്ങള്‍ ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം ഡിമാന്റുള്ള വിദേശ താരങ്ങളും ഓസ്‌ട്രേലിയയുടേത് തന്നെയാണ്.

ഇന്ത്യയുടെ കരുത്ത്

സാമ്പത്തികപരമായി നോക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലൂടെ ആഭ്യന്തര തലത്തിലും ഇന്ത്യ എത്ര മാത്രം കരുത്തരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതോടെയാണ് ഓസ്‌ട്രേലിയയടക്കം ലോക ക്രിക്കറ്റിലെ പല ടീമുകളും ഇന്ത്യയെ ഭയപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയോ ടീമിലെ മറ്റു കളിക്കാരെയോ സ്ലെഡ്ജ് ചെയ്യാന്‍ ഇപ്പോള്‍ ഓസീസിന്റെ പല താരങ്ങള്‍ക്കും ഭയമാണ്. കാരണം ഏപ്രിലില്‍ ഇവര്‍ക്കൊപ്പമോ, എതിരേയോ ഓസീസ് തങ്ങള്‍ക്കു ഐപിഎല്‍ കളിക്കാനുണ്ട് എന്നത് തന്നെയാണെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

വലിയ തുക

താരങ്ങള്‍ക്കു വലിയ തുകയാണ് ഐപിഎല്ലിലൂടെ വരുമാനമായി ലഭിക്കുന്നത്. അത് നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയുടെ മാത്രമല്ല ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലെയും കളിക്കാര്‍ ആഗ്രഹിക്കുന്നതിന് കാരണവും ഈ സാമ്പത്തികനേട്ടം തന്നെയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മോശമായി പെരുമാറിയാല്‍ അത് തങ്ങളുടെ ഐപിഎല്‍ കരാറിനെ ബാധിക്കുമോയെന്ന ആശങ്ക പല ഓസീസ് താരങ്ങള്‍ക്കുമുണ്ട്. അതിനാലാണ് ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ മയം കാണിക്കുന്നതെന്നും ക്ലാര്‍ക്ക് വിശദമാക്കി.

ഓസീസിന് വന്ന മാറ്റം

ഓസ്‌ട്രേലിയന്‍ ടീം മുമ്പ് ഇങ്ങനെയായിരുന്നില്ല. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ പലപ്പോഴും സ്ലെഡ്ജിങ് നടത്തുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസീസ് ടീം ഏറെ മാറിയതായി നിങ്ങള്‍ക്കു മല്‍സരം പരിശോധിച്ചാല്‍ ബോധ്യമാവും.
താരങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഇങ്ങനെയാണ് ചിന്തകള്‍- കോലിയെ ഞാന്‍ സ്ലെഡ്ജ് ചെയ്യില്ല. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അദ്ദേഹം തന്നെ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹം. ടീമിലെത്തിയാല്‍ ആറാഴ്ച കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്നും കളിക്കാര്‍ ചിന്തിക്കുന്നതായി ക്ലാര്‍ക്ക് പറഞ്ഞു.


Story first published: Tuesday, April 7, 2020, 16:50 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X