Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി മടങ്ങുന്നു, ഓസ്‌ട്രേലിയയില്‍ അവസാനത്തെ പര്യടനം; നമ്പര്‍ വണ്‍ താരമെന്ന് ഓസീസ്

സിഡ്‌നി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി തന്റെ ക്രിക്കറ്റ് കരിയറിലെ ഒടുവിലത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായാണ് ശനിയാഴ്ച ഇറങ്ങുക. വരാനിരിക്കുന്ന ലോകകപ്പ് വരെ ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചേക്കുമെങ്കിലും ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ധോണി കളിക്കില്ലെന്നുറപ്പാണ്. ശനിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

ധോണി ഓസ്‌ട്രേലിയയിലെ തന്റെ വിരമിക്കല്‍ പരമ്പരയ്‌ക്കെത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ മികവിനെ പുകഴ്ത്താനും മടിക്കുന്നില്ല. ധോണി എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്നാണ് ഓസ്‌ട്രേയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ വിലയിരുത്തുന്നത്. ധോണിയുടെ കളികാണുന്നത് സന്തോഷമുളവാക്കുന്ന കാര്യമാണെന്നും പെയ്ന്‍ പറഞ്ഞു.

dhoni

ധോണി ദീര്‍ഘകാലം ഇന്ത്യയുടെ ക്യാപ്റ്റനായി വിജയം കൈവരിച്ചത് അവിശ്വസനീയമാണെന്നാണ് ഓസ്‌ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ അഭിപ്രായം. ക്രിക്കറ്റ് ലോകം കണ്ട മികച്ച കളിക്കാരിലൊരാളാണ് ധോണി. ഓസ്‌ട്രേലിയയില്‍ ധോണി ഇനി ക്രിക്കറ്റ് കളിക്കാനെത്തില്ലെന്നത് സങ്കടകരമായ കാര്യമാണ്. ക്രിക്കറ്റിനെ ആസ്വാദ്യകരമാക്കുന്നതില്‍ ധോണി വിജയിച്ചെന്നും ഫിഞ്ച് വ്യക്തമാക്കി.

ധോണിക്കൊപ്പം ഐപിഎല്‍ ടീമില്‍ അംഗമായിരുന്ന ഓസീസ് താരം ഉസ്മാന്‍ ഖവാജയ്ക്കും നല്ലവാക്കുകള്‍ മാത്രമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ചുള്ളത്. ധോണിക്കൊപ്പം കളിക്കാന്‍ അത്യധികം ആഗ്രഹിക്കുന്നതായി ഖവാജ പറഞ്ഞു. ധോണി നല്ലൊരു മനുഷ്യനും കളിക്കളത്തില്‍ നിയന്ത്രണമേറ്റെടുക്കുന്നവനുമാണ്. ധോണിയുടെ ഒടുവിലത്തെ കളി കാണാന്‍ ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നും ഖവാജയ്ക്കുറപ്പുണ്ട്.

Story first published: Friday, January 11, 2019, 18:03 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+