വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇന്ത്യ ഭയക്കേണ്ടത് അവരെ... അഞ്ചു പേരെ ഒതുക്കണം!! സാധിച്ചാല്‍ ജയം കോലിപ്പടയ്ക്കു തന്നെ

ഞായറാഴ്ച ലണ്ടനിലാണ് ഇന്ത്യ- ഓസീസ് പോരാട്ടം

By Manu

ലണ്ടന്‍: ലോകകപ്പില്‍ മിന്നുന്ന ജയത്തോടെ തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് വിരാട് കോലിയുടെ ടീം ഇന്ത്യ. മൂന്നാം ലോക കിരീടം തേടിയെത്തിയ ഇന്ത്യ ആഗ്രഹിച്ചതും ഇതുപോലൊരു തുടക്കം തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയെയാണ് ആദ്യ കളിയില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇനിയാണ് കോലിപ്പടയ്ക്കു യഥാര്‍ഥ വെല്ലുവിളി. ഞായറാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

വന്‍ തോല്‍വി, ജയം, ഫലമില്ല... ഇത് 92ന്റെ റീപ്ലേ? പാകിസ്താന്‍ കപ്പും കൊണ്ടേ പോവൂ!! വന്‍ തോല്‍വി, ജയം, ഫലമില്ല... ഇത് 92ന്റെ റീപ്ലേ? പാകിസ്താന്‍ കപ്പും കൊണ്ടേ പോവൂ!!

തുടരെ രണ്ടു മല്‍സരങ്ങളിലും ജയിച്ച ഓസീസ് ഹാട്രിക്ക് ജയമാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ ഓവലില്‍ നടക്കാനിരിക്കുന്ന ത്രില്ലറില്‍ ചില ഓസീസ് താരങ്ങളെയാണ് ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. അവരെ ഒതുക്കാനായാല്‍ കോലിപ്പടയ്ക്കു രണ്ടാം ജയം വരുതിയിലാക്കാം. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

പേസര്‍ പാറ്റ് കമ്മിന്‍സാസാണ് ഓസീസ് നിരയിലെ അപകടകാരിയായ ഒരാള്‍. നാട്ടിലും വിദേശത്തുമായി കമ്മിന്‍സിനെതിരേ സമീപകാലത്ത് ഇന്ത്യ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസീസിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് കമ്മിന്‍സില്‍ നിന്നായിരുന്നു.
ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഇതുവരെ കളിച്ച 11 മല്‍സസരങ്ങളില്‍ 18 വിക്കറ്റുകള്‍ കമ്മിന്‍സ് നേടിയിട്ടുണ്ട്. 70 റണ്‍സിനു അഞ്ചു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. കമ്മിന്‍സിനെ മികച്ച രീതിയില്‍ നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസ് നിരയിലെ മറ്റൊരു അപകടകാരി. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താറുള്ള താരമാണ് അദ്ദേഹം. മധ്യ ഓവറുകളില്‍ ഇന്ത്യയെ ഏറ്റവുമധികം വെള്ളം കുടിപ്പിക്കാന്‍ സാധ്യതയുള്ളതും അദ്ദേഹം തന്നെയായിരിക്കും. മാക്‌സ്‌വെല്ലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമാണ്.
ഏകദിനത്തില്‍ 122.1 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യക്കെതിരേ 34.91 ശരാശരിയില്‍ 128.21 സ്‌ട്രൈക്ക് റേറ്റോടെ 718 റണ്‍സ് മാക്‌സ് വെല്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെപ്പോലെ 360ഡിഗ്രി പ്ലെയറാണ് അദ്ദേഹം. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് ഇതിനു കാരണം.

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

അഞ്ചു വിക്കറ്റ് പ്രകടനവുമായി ലോകകപ്പിലെ തൊട്ടുമുമ്പത്തെ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അന്തകനായി മാറിയ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കനത്ത വെല്ലുവിളിയുയര്‍ത്തും. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ പ്രകടനം വര്‍ഷങ്ങളായി അത്ര മികച്ചതല്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. അതുകൊണ്ടു തന്നെ സ്റ്റാര്‍ക്കിനെ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ ടോപ് ത്രീയായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോലി എന്നിവരെല്ലാം ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറാറുണ്ട്. തുടര്‍ച്ചയായി 140 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിയുന്ന സ്റ്റാര്‍ക്കിന്റെ സ്വിങും ബാറ്റ്‌സ്മാന്‍മാര്‍ക്കു ഭീഷണിയാണ്. ന്യൂ ബോള്‍ കൊണ്ടു മാത്രമല്ല ഡെത്ത് ഓവറുകളിലും സ്റ്റാര്‍ക്കിനെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ കൃത്യമായ ഗെയിം പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഇന്ത്യക്കു ഭീഷണിയാവുന്ന മറ്റൊരു താരം. വിന്‍ഡീസിനെതിരായ തൊട്ടുമുമ്പത്തെ കളിയിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ വാര്‍ണര്‍ തുനിഞ്ഞിറങ്ങിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പിടിപ്പതു പണിയാവും. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. സ്പിന്‍ ബൗളിങിനെയും മികച്ച രീതിയില്‍ നേരിടാനുള്ള മിടുക്ക് വാര്‍ണര്‍ക്കുണ്ട്.
ഇന്ത്യക്കെതിരേ മൂന്നു ഫോര്‍മാറ്റിലും മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഏകദിനത്തില്‍ 15 മല്‍സരങ്ങളില്‍ 45.43 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും വാര്‍ണര്‍ ഇന്ത്യക്കെതിരേ നേടിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലിലൂടെ തിരിച്ചെത്തിയ വാര്‍ണര്‍ ഉജ്ജ്വല പ്രകടനത്തിലൂടെയാണ് മടങ്ങിവരവ് ആഘോഷിച്ചത്. ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് ഓസീസ് ഓപ്പണറായിരുന്നു. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ ആദ്യ കളിയില്‍ വാര്‍ണര്‍ പുറത്താവാതെ 89 റണ്‍സുമായി തിളങ്ങിയിരുന്നു.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരാള്‍. വാര്‍ണര്‍ക്കൊപ്പം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്ത് ഐപിഎല്ലിലൂടെയാണ് മടങ്ങിവവന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം ലോകകപ്പിലും ഫോമിലാണ്.
അഫ്ഗാനെതിരായ ആദ്യ കളിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വിന്‍ഡീസിനെതിരേ ടീം വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ സ്മിത്ത് രക്ഷകനാവുകയായിരുന്നു. 103 പന്തില്‍ 73 റണ്‍സെടുത്ത അദ്ദേഹം ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. വാര്‍ണറെപ്പോലെ ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് സ്മിത്തിനുമുള്ളത്. ഇന്ത്യക്കെതിരേ 14 ഏകദിനങ്ങളില്‍ നിന്നും 50.75 ശരാശരിയില്‍ 609 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Saturday, June 8, 2019, 11:37 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X