മാര്‍ഷിന്റെ മാനംപോയി!! 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം... ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡ്
അഡ്‌ലെയ്ഡ്: വിലക്ക് മൂലം പരിചയസമ്പന്നരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു ഏറെ പ്രതീക്ഷയുള്ള താരമായിരുന്നു ഷോണ്‍ മാര്‍ഷ്. എന്നാല്‍ ഒന്നാന്നിങ്‌സില്‍ താരം ഫ്‌ളോപ്പായി മാറി. രണ്ടു റണ്‍സ് മാത്രമേ മാര്‍ഷിന് നേടാനായുള്ളൂ. ആര്‍ അശ്വിന്റെ വൈഡ് ബോള്‍ സ്വന്തം വിക്കറ്റിലേക്ക് അടിച്ചിട്ട് അദ്ദേഹം ബൗള്‍ഡായി മടങ്ങുകയായിരുന്നു.
ഇതോടെ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡിനൊപ്പം മാര്‍ഷ് എത്തുകയും ചെയ്തു. ഒരു താരവും ആഗ്രഹിക്കാത്ത ബാറ്റിങ് റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്.

130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സിന് ഔട്ടായതോടെ 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പമാണ് മാര്‍ഷെത്തിയത്. ടെസ്റ്റില്‍ തുടര്‍ച്ചയായി ആറ് ഇന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ ഔട്ടായ രണ്ടാമത്തെ താരമെന്ന നാണക്കേട് 35കാരന്റെ പേരിലായി.
1888ല്‍ നാട്ടുകാരനായ ജോര്‍ജ് ബോണറാണ് അവസാനമായി ഇത്രയും ദയനീയ പ്രകടനം നടത്തിയിട്ടുള്ളത്. പിന്നീടൊരിക്കല്‍പ്പോലും ബോണര്‍ ഓസീസിനായി കളിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ ആറ് ഇന്നിങ്‌സുകള്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയിലുള്‍പ്പെടെ തുടര്‍ച്ചയായി ആറ് ഇന്നിങ്‌സുകളിലാണ് മാര്‍ഷ് ദുരന്തമായി മാറിയത്. ഏഴ്, ഏഴ്, പൂജ്യം, മൂന്ന്, നാല്, രണ്ട് എന്നിങ്ങനെയാണ് കഴിഞ്ഞ ആറ് ഇന്നിങ്‌സുകൡ താരത്തിന്റെ സ്‌കോറുകള്‍.
തുടരെ അഞ്ച് ഇന്നിങ്‌സുകളില്‍ ഫ്‌ളോപ്പായിട്ടും മാര്‍ഷിന് ഓസീസ് ഇന്ത്യക്കെതിരേ അവസരം നല്‍കിയതാണ് കൗതുകകരം.

ഈ വര്‍ഷം നിറംമങ്ങി
കഴിഞ്ഞ ആറ് ഇന്നിങ്‌സുകള്‍ മാത്രമല്ല ഈ വര്‍ഷം കളിച്ച ടെസ്റ്റ് മല്‍സരങ്ങള്‍ ആകെ നോക്കിയാല്‍ മാര്‍ഷിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഈ വര്‍ഷം എട്ടു ടെസ്റ്റ് മല്‍സരങ്ങളിലാണ് മാര്‍ഷ് ഓസീസിനായി കളിച്ചത്. 22.78 ശരാശരിയില്‍ വെറും 319 റണ്‍സാണ് ഇത്രയും കളികളില്‍ നിന്നും അദ്ദേഹം നേടിയത്.
ഒരേയൊരു സെഞ്ച്വറി മാത്രം ഈ വര്‍ഷം നേടിയ മാര്‍ഷിന് ഒരു അര്‍ധസെഞ്ച്വറി പോലും തികയ്ക്കാനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications