Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫൈനലിന്' ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടറില്ല? പരിക്ക്, ഇന്ത്യക്ക് ആശ്വാസം

മാര്‍ക്കസ് സ്‌റ്റോയ്ണിസിനേറ്റ പരിക്ക് | Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ആശ്വാസം. ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനേറ്റ പരിക്കാണ് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്. താരത്തിന്റെ വലതു കൈവിരലിന് പൊട്ടലേറ്റതായി പരിശോധനയില്‍ കണ്ടെത്തി. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മൊഹാലിയില്‍ നടന്ന നാലാം ഏകദിനം സ്റ്റോയ്ണിസിന് നഷ്ടമായിരുന്നു. പരിക്ക് ഗൗരവമുള്ളതാണെന്ന് തെളിഞ്ഞതോടെ അഞ്ചാം ഏകദിനത്തിലും താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു കളികളില്‍ വീതം ജയിച്ച് ഇരുടീമും ഒപ്പമായതിനാല്‍ അവസാന ഏകദിനം ഫൈനലിന് സമാനമാണ്.

1

ഓസ്‌ട്രേലിയ 32 റണ്‍സിന്റെ ജയം നേടിയ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്തിനിടെയാണ് സ്റ്റോയ്ണിസിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് നാലാം ഏകദിനം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. പകരക്കാരനായി ടീമിലെത്തിയ ആഷ്ടണ്‍ ടേര്‍ണറാണ് തകര്‍പ്പന്‍ ബാറ്റിങിലൂടെ ഓസീസിന്റെ വിജയശില്‍പ്പിയായി മാറിയത്. പുറത്താവാതെ 84 റണ്‍സെടുത്ത ടേര്‍ണര്‍ ഓസീസിനെ റെക്കോര്‍ഡ് റണ്‍ചേസിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

2

ഓസീസ് ടീമിലെ സ്ഥിരം സാന്നിധ്യമായ സ്‌റ്റോയ്ണിസ് വരാനിരിക്കുന്ന ലോകകപ്പില്‍ അവരുടെ തുറുപ്പുചീട്ടുകളിലൊന്നാണ്. അതുകൊണ്ട് തന്നെ പരിക്കേറ്റ താരത്തെ ധൃതി പിടിച്ച് കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നില്ല. പരിക്കില്‍ നിന്നു മുക്തനായി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് സ്റ്റോയ്ണിസിനെ ലോകകപ്പില്‍ കളിപ്പിക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.

Story first published: Monday, March 11, 2019, 15:40 [IST]
Other articles published on Mar 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+