For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീരം വാര്‍ണര്‍... ഇതാണ് വിടവാങ്ങല്‍, ഹൃദയം തൊടുന്ന കുറിപ്പോടെ സൂപ്പര്‍ താരം ഐപിഎല്‍ വിട്ടു

അവസാന ഇന്നിങ്‌സില്‍ താരം 81 റണ്‍സെടുത്തിരുന്നു

By Manu
സണ്‍റൈസേഴ്‌സ് കുടുംബത്തിന് നന്ദി-വാര്‍ണര്‍

ഹൈദരാബാദ്: ഒരു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള തിരിച്ചുവരവ് ഗംഭീര പ്രകടനത്തോടെ ആഘോഷിച്ച് മടങ്ങുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ ശേഷം ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങുകയാണ് താരം. തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ വാര്‍ണര്‍ 56 പന്തില്‍ 81 റണ്‍സോടെ കസറിയിരുന്നു. ഈ സീസണില്‍ താരത്തിന്റെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്.

ഹൈദരാബാദ് മല്‍സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ വാര്‍ണര്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഇതിനു ശേഷമാണ് വാര്‍ണര്‍ ട്വിറ്ററില്‍ ഹൃദയം തൊടുന്ന പോസ്റ്റുമായി ടീമിനെ നന്ദി അറിയിച്ചത്.

നിലവില്‍ റണ്‍വേട്ടക്കാരന്‍

നിലവില്‍ റണ്‍വേട്ടക്കാരന്‍

ഈ സീസണില്‍ നിലവില്‍ റണ്‍വേട്ടയില്‍ തലപ്പത്താണ് വാര്‍ണര്‍. 12 ഇന്നിങ്‌സുകളില്‍ നിന്നും എട്ടു ഫിഫ്റ്റികളുള്‍പ്പെടെ 69.20 ശരാശരിയില്‍ 692 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. 143.87 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ക്കുണ്ട്. 57 ബൗണ്ടറികളും 21 സിക്‌സറുകളുമടക്കമാണ് വാര്‍ണര്‍ 700ന് അടുത്ത് റണ്‍സ് നേടിയത്.
നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ലോകേഷ് രാഹുലാണ് വാര്‍ണര്‍ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 12 ഇന്നിങ്‌സുകളില്‍ നിന്നും 520 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് കുടുംബത്തിന് നന്ദി

ട്വിറ്റര്‍ പേജിലൂടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുടുംബത്തിന് വാര്‍ണര്‍ നന്ദി അറിയിച്ചത്. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും എല്ലാ വിധ പിന്തുണയും നല്‍കിയതില്‍ നന്ദി. വളരെ നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പഴയ കൂട്ടുകാര്‍ക്കൊപ്പം തിരിച്ചെത്താന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു.
ടീമുടമകള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, താരങ്ങള്‍, സോഷ്യല്‍ മീഡിയ, ആരാധകര്‍ തുടങ്ങി തന്നെ ഇരുകൈയും നീട്ടി ഇത്തവണ സ്വീകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. തിരിച്ചെത്താനായതില്‍ ഏറെ സന്തോഷമുണ്ടായിരുന്നു. ടീമിന് ശേഷിച്ച മല്‍സരങ്ങള്‍ വിജയാശംസകള്‍ നേരുന്നതായും വാര്‍ണര്‍ ട്വീറ്റ് ചെയ്തു.

2009 മുതല്‍ ഐപിഎല്ലില്‍

2009 മുതല്‍ ഐപിഎല്ലില്‍

രണ്ടാം സീസണായ 2009ല്‍ ഐപിഎല്ലിന്റെ ഭാഗമാണ് വാര്‍ണര്‍. ആദ്യ അഞ്ചു സീസണുകളിലും ഓസീസ് ഓപ്പണറുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ 2014ല്‍ വാര്‍ണര്‍ തനിനിറം പുറത്തെടുത്തു. 14 മല്‍സരങ്ങൡ നിന്നും 48 ശരാശരിയില്‍ 528 റണ്‍സ് അദ്ദേഹം നേടി. ആറു ഫിഫ്റ്റികള്‍ വാര്‍ണറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഹൈദരാബാദ് കന്നിക്കിരീടം സ്വന്തമാക്കിയ 2016ലാണ് വാര്‍ണറുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കണ്ടത്. 17 മല്‍സരങ്ങളില്‍ നിന്നും 848 റണ്‍സ് താരം വാരിക്കൂട്ടി. ഒമ്പത് ഫിഫ്റ്റികളുള്‍പ്പെടെയാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്.

Story first published: Tuesday, April 30, 2019, 13:56 [IST]
Other articles published on Apr 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+