For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയ്ക്ക് ലോകറെക്കോര്‍ഡ്.. പക്ഷേ ജയിച്ചത് ശ്രീലങ്ക.. അതും 106 റണ്‍സിന്!

By Muralidharan

പല്ലക്കലെ: പത്താം വിക്കറ്റില്‍ ഓസ്‌ട്രേലിയ ഉണ്ടാക്കിയ ലോകറെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പിനും ശ്രീലങ്കയുടെ ജയം തടഞ്ഞുനിര്‍ത്താനായില്ല. സ്പിന്നര്‍മാരുടെ മികവില്‍ ഓസ്‌ട്രേലിയയെ വെറും 168 റണ്‍സിന് ഓളൗട്ടാക്കി ശ്രീലങ്ക ആധികാരികമായിത്തന്നെ ജയം പിടിച്ചെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 106 റണ്‍സിനാണ് ശ്രീലങ്ക ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. സ്‌കോര്‍ ശ്രീലങ്ക 117, 353. ഓസ്‌ട്രേലിയ 203, 161.

268 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് അവര്‍ക്ക് വേണ്ടി മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്. ആറ് പേര്‍ രണ്ടക്കം കണ്ടില്ല. അഞ്ച് വിക്കറ്റുകളുമായി സ്പിന്നര്‍ രംഗണ ഹെറാത്താണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഹെറാത്ത് ഒന്നാം ഇന്നിംഗ്‌സില്‍ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു.

srilanka

പത്താം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ നെവിലും സ്പിന്നര്‍ ഒക്കോഫിയും ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു ലോകറെക്കോര്‍ഡ് ഉണ്ടാക്കി. 178 പന്തുകള്‍ കളിച്ച ഇരുവരും ചേര്‍ന്ന് നേടിയത് 4 റണ്‍സാണ്. 100 പന്തുകള്‍ക്ക് മേലുള്ള കൂട്ടുകെട്ടിലെ ഏറ്റവും താഴ്ന്ന റണ്‍നിരക്കാണ് ഇത്. ഹാഷിം ആംല, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് 253 പന്തില്‍ നേടിയ 27 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇവര്‍ പഴങ്കഥയാക്കിയത്.

ബൗളര്‍മാരുടെ അപ്രമാദിത്വം കണ്ട മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയോടെ കളി തിരിച്ച നുവാന്‍ മെന്‍ഡിസാണ് മാന്‍ ഓഫ് ദ മാച്ച്. ഒന്നാം ഇന്നിംഗ്‌സില്‍ 86 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക കളിയിലേക്ക് തിരിച്ചുവന്നത് മെന്‍ഡിസിന്റെ 176 റണ്‍സിന്റെ ബലത്തിലാണ്. ഹെറാത്ത് രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പതും ലക്ഷണ ഏഴും വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, July 30, 2016, 16:30 [IST]
Other articles published on Jul 30, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+