വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: കമ്മിന്‍സിന് പൊന്നും വില, 15.5 കോടി!! അവസാന നിമിഷം കെകെആര്‍ റാഞ്ചി

ഓസീസ് പേസര്‍ മികച്ച ഫോമിലാണ്

Pat Cummins becomes most expensive overseas IPL player | Oneindia Malayalam

വില കൂടിയകൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ സൂപ്പര്‍ താരമായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ലേലത്തിനു മുമ്പ് വില കൂടി താരമായി മാറുമെന്നു കരുതപ്പെട്ടിരുന്ന കളിക്കാരെയെല്ലാം വെട്ടിയാണ് കമ്മിന്‍സ് പൊന്നും വിലയുള്ള താരമായത്. 15.5 കോടി രൂപയ്ക്കു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.

cummins

ഐപിഎല്ലിന്റെ ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വില കൂടിയ വിദേശ താരമായി ഇതോടെ കമ്മിന്‍സ് മാറി. 2017ലെ ലേലത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു ലഭിച്ച 14.5 കോടിയെന്ന റെക്കോര്‍ഡ് കമ്മിന്‍സ് പഴങ്കഥയാക്കുകയായിരുന്നു. കൂടാതെ യുവരാജ് സിങ് (16 കോടി) കഴിഞ്ഞാല്‍ ഐപിഎല്‍ ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായും ഓസീസ് പേസര്‍ മാറി. കെകെആറിലെത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നു കമ്മിന്‍സ് പ്രതികരിച്ചു. മക്കുല്ലം, മോര്‍ഗന്‍, നരെയ്ന്‍, റസ്സല്‍ എന്നിവര്‍ക്കൊപ്പം ചേരുന്നതിന്റെ ത്രില്ലിലാണ് താനെന്നും താരം പറഞ്ഞു.

രണ്ടു കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാന വില. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് തുടക്കം മുതല്‍ ഓസീസ് പേസര്‍ക്കു വേണ്ടി കൊമ്പുകോര്‍ത്തത്. ഇരുവരും വിട്ടുകൊടുക്കാതെ മുന്നേറിയതോടെ കമ്മിന്‍സിന്റെ വില കുത്തനെ ഉയര്‍ന്നു. 14.5 കോടി രൂപയ്ക്കു താരത്തെ ആര്‍സിബി കൈക്കലാക്കുമെന്നിരിക്കെയായിരുന്നു കെകെആറിന്റെ മാസ് എന്‍ട്രി. 15 കോടി രൂപയാണ് കെകെആര്‍ വിളിച്ചത്. ഒടുവില്‍ 15.5 കോടി രൂപയ്ക്കു കെകെആര്‍ കമ്മിന്‍സിനെ റാഞ്ചുകയായിരുന്നു. ഇതു രണ്ടാം തവണയാണ് കമ്മിന്‍സ് ഐപിഎല്ലിന്റെ ഭാഗമാവുന്നത്. 2014ലെ ഐപിഎല്ലില്‍ താരം കെകെആറിലുണ്ടായിരുന്നു. 2017ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും കമ്മിന്‍സ് കളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ഐപിഎല്ലുകളിലും കമ്മിന്‍സ് കളിച്ചിരുന്നില്ല.

Story first published: Thursday, December 19, 2019, 17:29 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X