സൂപ്പര്‍ താരമില്ലാതെ ഓസ്‌ട്രേലിയ, പിന്‍മാറി... ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യക്കു തന്നെ

മെല്‍ബണ്‍: ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്നു നാണംകെടുത്തി വിട്ട ടീം ഇന്ത്യ ഇനി സ്വന്തം നാട്ടിലും അത്തരമൊരു ഷോക്കിനുള്ള പടയൊുക്കത്തിലാണ്. ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞാലുടന്‍ ഓസീസ് ടീം ഇന്ത്യയിലെത്തും. ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യയും ഓസീസും ശക്തി പരീക്ഷിക്കുന്നത്. അഞ്ച് ഏകദിനങ്ങളും രണ്ടു ടി20 മല്‍സരങ്ങളുമാണ് ഓസ്‌ട്രേലിയിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്.
ഇന്ത്യയോട് നാട്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഓസീസിന് ഇവിടെ നടക്കുന്ന രണ്ടു പരമ്പരകളും നേടിയേ തീരൂ. ഇന്ത്യ ന്‍ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ടി20 പരമ്പരയോടെയാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.

മിച്ചെല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ല
പേസ് ബൗളിങിന്റെ കുന്തമുനയായ മിച്ചെല്‍ സ്റ്റാര്‍ക്കില്ലാതെയാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്കു വരുന്നത്. പരിക്കു മൂലമാണ് സൂപ്പര്‍ താരത്തിന്‍റെ പിന്‍മാറ്റമെന്നു
ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. സ്റ്റാര്‍ക്കിന്റെ പിന്‍മാറ്റം പരമ്പരയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച ആദ്യം നടന്ന നടന്ന അവസാന ടെസ്റ്റില്‍ 10 വിക്കറ്റുമായി സ്റ്റാര്‍ക്ക് കസറിയിരുന്നു. ഇന്ത്യന്‍ പര്യടനത്തിനു ശേഷം പാകിസ്താനെതിരേ യുഎഇയില്‍ നടക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി.

ഹാസ്സ്ല്‍വുഡ് നേരത്തേ പിന്‍മാറി
ഓസീസ് ടീമിനേറ്റ രണ്ടാമത്തെ പ്രഹരമാണ് സ്റ്റാര്‍ക്കിനേറ്റ പരിക്ക്. ടീമിലെ മറ്റൊരു പ്രധാന പേസറായ ജോഷ് ഹാസ്സ്ല്‍വുഡ് നേരത്തേ തന്നെ പരിക്ക് മൂലം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇന്ത്യക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടയെയാണ് താരത്തെ പരിക്ക് പിടികൂടിയത്.
പേസ് ബൗളിങില്‍ രണ്ടു പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ഇന്ത്യന്‍ പര്യടനത്തില്‍ എങ്ങനെ നികത്തുമെന്നതായിരിക്കും ലോക ചാംപ്യന്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ഷോണ്‍ മാര്‍ഷുമില്ല
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഓസ്‌ട്രേലിയക്കു പ്രശ്‌നങ്ങളുണ്ട്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ഷോണ്‍ മാര്‍ഷ് ഇന്ത്യന്‍ പര്യടനത്തിന്റെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കില്ല. പര്യടനത്തിന്റെ പകുതിയില്‍ വച്ചു മാത്രമേ അദ്ദേഹം ടീമിനൊപ്പം ചേരുകയുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നാണ് മാര്‍ഷ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഏകദിന പരമ്പരയിലെ മൂന്നാത്തെ മല്‍സരത്തില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.
വിലക്ക് മൂലം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ നേരത്തേ തന്നെ ടീമിന് പുറത്താണ്.

ഓസ്‌ട്രേലിയന്‍ ടീം
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഷ്ടണ്‍ ടേണര്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അലെക്‌സ് കറേ, പാറ്റ് കമ്മിന്‍സ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, നതാന്‍ ലിയോണ്‍, ആദം സാംപ, ഡാര്‍സി ഷോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications