ലോകകപ്പ്: ചാംപ്യന്‍മാര്‍ക്ക് ആദ്യ തിരിച്ചടി... വില്ലനായി പരിക്ക്, പ്രമുഖ പേസര്‍ പിന്‍മാറി
മെല്‍ബണ്‍: ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടി. യുവ പേസ് സെന്‍സേഷന്‍ ജൈ റിച്ചാര്‍ഡ്‌സന്‍ പരിക്കിനെ തുടര്‍ന്നു ലോകകപ്പില്‍ നിന്നും പിന്മാറി. പകരക്കാരനായി കെയ്ന്‍ റിച്ചാര്‍ഡ്‌സനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തി. മാര്‍ച്ചില്‍ പാകിസ്താനെതിരേ യുഎഇയില്‍ നടന്ന പരമ്പരയ്ക്കിടെയാണ് ജൈയുടെ തോളിനു പരിക്കേറ്റത്. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയില്‍ താരത്തെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പക്ഷെ പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും സമയം വേണ്ടി വരുമെന്ന് ഉറപ്പായതോടെ പേസര്‍ ലോകകപ്പ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ലോകകപ്പില്‍ നിന്നുള്ള ജൈയുടെ പിന്‍മാറ്റം ഓസ്‌ട്രേലിയയെ സംബന്ധിച്ച് നിരാശാജനകമായ കാര്യമാണെന്നു ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഡേവിഡ് ബീക്ക്‌ലി അറിയിച്ചു. നെറ്റ്‌സില്‍ തന്റെ പതിവു വേഗത്തില്‍ പന്തെറിയാന്‍ ജൈയ്ക്കായിരുന്നില്ല. നേരത്തേ കണക്കുകൂട്ടിയതിലും പതുക്കെയാണ് താരം ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്നത്. അുകൊണ്ടാണ് സെലക്ടര്‍മാരുമായും ആലോചിച്ച ശേഷം ജൈയ്ക്കു പകരം കെയ്‌നിനെ ഉള്‍പ്പെടുത്തിയത്.
പരിക്ക് ഭേദമായി കളിക്കളത്തില്‍ മടങ്ങിയെത്തിയ പ്രമുഖ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡിനെ പരിഗണിക്കാതെയാണ് കെയ്‌നിനെ ലോകകപ്പ് ടീമിലേക്കു വിളിച്ചത്. ലോകകപ്പിനിടെ തന്നെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനായി ഹാസ്സ്ല്‍വുഡ് കളിക്കുന്നുണ്ട്. ആഗസ്റ്റില്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ താരത്തെ തിരിച്ചുവി ളിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications