Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റിസണിന് വിലക്ക്; പാക്കിസ്ഥാനെതിരെ കളിക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിസണിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കി. കളിക്കിടെ എതിര്‍താരത്തെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിലക്ക്. ഇതേതുടര്‍ന്ന് പാക്കിസ്ഥാനെതിരെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ പാറ്റിസണിന് കളിക്കാനാകില്ല. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരമായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയായിരുന്നു വിലക്കിനിടയായ സംഭവം നടന്നത്.

കഴിഞ്ഞവര്‍ഷം നടന്നൊരു സംഭവത്തില്‍ പാറ്റിസണ്‍ ഇതേ കുറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുറ്റം ആവര്‍ത്തിച്ചതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുമായെത്തിയത്. താന്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യമായതായി പാറ്റസണ്‍ പറഞ്ഞു. സംഭവത്തില്‍ താന്‍ കളിക്കാരനോടും അമ്പയറോടും അപ്പോള്‍ത്തന്നെ ക്ഷമ ചോദിച്ചിരുന്നു. തനിക്ക് കിട്ടിയ ശിക്ഷ അംഗീകരിക്കുന്നെന്നും തെറ്റ് തന്റേതുതന്നെയാണെന്നും പാറ്റിസണ്‍ വ്യക്തമാക്കി.

jamespattinson

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം മൂന്നാം പേസറാകാന്‍ മത്സരിക്കുകയായിരുന്നു പാറ്റിസണ്‍. പാറ്റിസണിന് വിലക്ക് ലഭിച്ചതോടെ സ്റ്റാര്‍ക്ക് പാക്കിസ്ഥാനെതിരെ കളിച്ചേക്കും. അതേസമയം, പാറ്റിസണിനെ ഓസ്‌ട്രേലിയന്‍ സംഘത്തില്‍നിന്നും ഒഴിവാക്കില്ല. ഇതോടെ രണ്ടാം ടെസ്റ്റില്‍ പാറ്റിസണിന് കളിക്കാന്‍ അവസരമുണ്ടാകും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹസെല്‍വുഡ്ഡ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റ് ബൗളര്‍മാര്‍.

Story first published: Sunday, November 17, 2019, 17:24 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+