വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ചാംപ്യന്‍മാര്‍ക്ക് വെടിക്കെട്ടൊരുക്കാന്‍ വാര്‍ണര്‍ ഇല്ല? ഇതാണ് കാരണം... അഫ്ഗാന് ആശ്വാസം

ശനിയാഴ്ച ബ്രിസ്റ്റളിലാണ് ഓസീസ്- അഫ്ഗാന്‍ മല്‍സരം

By Manu

ബ്രിസ്റ്റള്‍: ലോകകപ്പില്‍ വിജയത്തുടക്കം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു അപ്രതീക്ഷിത തിരിച്ചടി. ശനിയാഴ്ച ബ്രിസ്റ്റളില്‍ അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഓസീസിനായി കളിച്ചേക്കില്ല. ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ വാര്‍ണര്‍ക്കു വിശ്രമം നല്‍കിയേക്കുമെന്നാണ് ഓസീസ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

warner

പേശിക്കറ്റ പരിക്കാണ് വാര്‍ണര്‍ക്കു തിരിച്ചടിയായിരിക്കുന്നത്. ഫിറ്റാണെങ്കില്‍ മാത്രമേ ഓസീസിനു വേണ്ടി താരം ഓപ്പണ്‍ ചെയ്യുകയുള്ളൂവെന്ന് കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വാര്‍ണറുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. വാര്‍ണര്‍ പുറത്തിരിക്കുകയാണെങ്കില്‍ ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ് എന്നിവരിലൊരാള്‍ കളിക്കും.

വാര്‍ണര്‍ക്കു പേശിക്കു വേദന അനുഭവപ്പെട്ടിരുന്നു. എങ്കിലും അഫ്ഗാനെതിരേ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കളിക്കണമെന്ന് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പരിക്ക് അലട്ടുന്നുണ്ടെങ്കിലും വാര്‍ണര്‍ ആവേശത്തില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ആവേശം ശുഭസൂചനയാണ്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ വാര്‍ണര്‍ക്കു കളിക്കാന്‍ കഴിയുമോയെന്നതാണ് സംശയം. വേദനയുണ്ടെങ്കില്‍ വാര്‍ണറെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ ഫിറ്റല്ലെങ്കില്‍ ആദ്യ കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് തീരുമാനമെന്നും ലാങര്‍ അറിയിച്ചു,

Story first published: Friday, May 31, 2019, 17:35 [IST]
Other articles published on May 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X