For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടുത്ത തവണ ഡ്യൂയറ്റ് ചെയ്യണം', ചഹാലിനെ ടിക് ടോക് വീഡിയോക്ക് ക്ഷണിച്ച് വാര്‍ണര്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ബാറ്റുകൊണ്ട് ബൗളര്‍മാരുടെ അന്തകനായി മാറുന്ന വാര്‍ണര്‍ക്ക് ലോകത്താകെമാനം വലിയ ആരാധകരുമുണ്ട്. കേവലം ക്രിക്കറ്റ് താരമെന്നതിലുപരിയായി സാമൂഹ്യ മാധ്യമമായ ടിക് ടോകിലെ സൂപ്പര്‍ താരം കൂടിയാണ് അദ്ദേഹം. ലോക്ഡൗണ്‍ സമത്ത് ടിക് ടോകിലൂടെ വാര്‍ണര്‍ ചെയ്ത വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചഹാലിനെ ടിക് ടോക് വീഡിയോ ചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.

ടിക് ടോകില്‍ അടുത്ത തവണ ഒരുമിച്ച് ഡ്യൂയറ്റ് ചെയ്യണമെന്നാണ് വാര്‍ണര്‍ ചഹാലിനോട് ആവിശ്യപ്പെട്ടത്. അടുത്തിടെ വാര്‍ണര്‍ ആരാധകര്‍ ഐസിസിയുടെ നൂറ്റാണ്ടിലെ മികച്ച പുരുഷ ടിക് ടോക്കല്‍ എന്ന പുരസ്‌കാരം വാര്‍ണര്‍ക്കാണെന്ന തരത്തില്‍ പോസ്റ്റര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെയര്‍ ചെയ്ത വാര്‍ണര്‍ ചഹാലാണ് ഇതിലെ മറ്റൊരു മത്സരാര്‍ത്ഥിയെന്ന് ക്യാപ്ഷനായി കൊടുത്തു. ഇതിന് താഴെ ചഹാല്‍ അല്ല സാര്‍ നിങ്ങളാണ് മികച്ചവന്‍ എന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് അടുത്ത തവണ നമ്മള്‍ക്ക് ഒരുമിച്ച് ടിക് ടോക് വീഡിയോ ചെയ്യണമെന്നും എല്ലാവര്‍ക്കുമായി ഇന്‍സ്റ്റഗ്രാമില്‍ അത് പോസ്റ്റ് ചെയ്യണമെന്നും വാര്‍ണര്‍ പറഞ്ഞത്.

warnerandchahal

ഇരുവരുടെയും സൗഹൃദ സംഭാഷണം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി കമന്റുകളാണ് ഇരുവരുടെയും സംഭാഷണത്തിന് താഴെ എത്തുന്നത്. വാര്‍ണര്‍ ചെയ്ത ബുട്ട ബൊമ്മ ബുട്ട ബൊമ്മ പാട്ടിന്റെ ടിക് ടോകാണ് കൂടുതല്‍ വൈറലായത്. ഒറ്റക്കല്ല കുടുംബത്തെ ഉള്‍ക്കൊള്ളിച്ചാണ് വാര്‍ണര്‍ ടിക് ടോപ് വീഡിയോകള്‍ ചെയ്യുന്നത്. വാര്‍ണറുടെ മകളുടെ ബുട്ട ബൊമ്മക്കൊപ്പമുള്ള ഡാന്‍സിനും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നേര്‍ക്കുനേര്‍ മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ പല തവണ വാര്‍ണറെ വീഴ്ത്താന്‍ ചഹാലിന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായിത്തന്നെ ഇടപെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ചഹാല്‍. ചഹാലിന്റെ ശല്യം സഹിക്കാന്‍ കഴിയില്ലെന്നും സാമൂഹ്യ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്യുമെന്നും ഒരിക്കല്‍ ക്രിസ് ഗെയ്ല്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. ടിക് ടോക് നിലവില്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ വാര്‍ണര്‍ക്ക് ടി20യും ആദ്യ രണ്ട് ടെസ്റ്റ് മത്സരവും നഷ്ടമായിരുന്നു. മൂന്നാം മത്സരത്തില്‍ വാര്‍ണര്‍ ഓസീസ് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

Story first published: Thursday, December 31, 2020, 10:39 [IST]
Other articles published on Dec 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+