For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ആരാവും റണ്‍വേട്ടക്കാരന്‍? കോലിയോ, ഗെയ്‌ലോ അല്ല!! അവന്‍ നേടുമെന്ന് പോണ്ടിങ്

നിലവില്‍ ബംഗ്ലാദേശ് താരം ഷാക്വിബാണ് തലപ്പത്ത്

By Manu
ലോകകപ്പിൽ ആരാവും റണ്‍വേട്ടക്കാരന്‍?

മെല്‍ബണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ റണ്ണൊഴുക്ക് തന്നെ ഉണ്ടാവുമെന്നായിരുന്നു ടൂര്‍ണമെന്റിനു മുമ്പ് പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചരിത്രത്തിലാദ്യമായി ഒരു ടീം ഏകദിനത്തില്‍ 500 റണ്‍സ് തികയ്ക്കുന്നതിനും ലോകകപ്പ് സാക്ഷിയാവുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ അത്തരമൊരു റണ്ണൊഴുക്കൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല മഴ കാരണം നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതും ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി.

ലോകകപ്പില്‍ ആരായിരിക്കും റണ്‍വേട്ടയില്‍ മുന്നിലെത്തുകയെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസവും ഇപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ റിക്കി പോണ്ടിങ്.

വാര്‍ണര്‍ക്കു കഴിയും

വാര്‍ണര്‍ക്കു കഴിയും

ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരനാവാന്‍ കഴിയുമെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. പാകിസ്താനെതിരായ കളിയില്‍ വാര്‍ണര്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഈ ഇന്നിങ്‌സ് പോണ്ടിങിനെ ആറെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ വാര്‍ണര്‍ തന്നെയാവും ടോപ്‌സ്‌കോററെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരേ വാര്‍ണറുടെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു. വളരെ പെട്ടെന്നു തന്നെ പന്തിന്റെ ദിശ മനസ്സിലാക്കി അദ്ദേഹം ഷോട്ട് കളിച്ചിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഏറെ പുള്‍ ഷോട്ടുകളും വാര്‍ണര്‍ കളിച്ചു. ഇതു ശുഭസൂചനയാണ്. ഇതുപോലെ കുറച്ചുകൂടി ഫ്രീയായി കളിക്കാന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ സാധിച്ചാല്‍ അദ്ദേഹം കൂടുതല്‍ റണ്‍സെടുക്കുമെന്നും പോണ്ടിങ് വിശദമാക്കി.

നല്‍കിയ ഉപദേശം

നല്‍കിയ ഉപദേശം

പാകിസ്താനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിനു മുമ്പ് വാര്‍ണറുമായി താന്‍ സംസാരിച്ചിരുന്നതായി പോണ്ടിങ് പറഞ്ഞു. പന്ത് കണ്ടാല്‍ ഉടന്‍ ഷോട്ട് കളിക്കുകയെന്ന ഉപദേശമാണ് അദ്ദേഹത്തിനു നല്‍കിയതെന്നും പോണ്ടിങ് വ്യക്തമാക്കി.
റണ്‍സ് നേടുന്നതിനേക്കാളുപരി താന്‍ ഔട്ടാവുമോയെന്ന ചിന്ത വാര്‍ണറുടെ മനസ്സിലുള്ളതായി തോന്നി. ഇതേ തുടര്‍ന്നാണ് മുന്‍ മല്‍സരങ്ങളില്‍ താരം പ്രതിരോധത്തിലൂന്നി കളിച്ചത്. എന്നാല്‍ പാകിസ്താനെതിരേ വാര്‍ണര്‍ തന്റെ പഴയ ശൈലിയിലുള്ള ഇന്നിങ്‌സാണ് കാഴ്ചവച്ചത്. ഇനിയുള്ള മല്‍സരങ്ങളിലും ഇതേ രീതി തുടരാന്‍ മല്‍സരശേഷം വാര്‍ണറോടു നിര്‍ദേശിച്ചതായും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

റണ്‍വേട്ടയില്‍ രണ്ടാമത്

റണ്‍വേട്ടയില്‍ രണ്ടാമത്

നിലവില്‍ ലോകകപ്പ് റണ്‍വേട്ടക്കാരില്‍ വാര്‍ണര്‍ രണ്ടാമതുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്നും 85 ശരാശരിയില്‍ 255 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 260 റണ്‍സോടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ് ലിസ്റ്റില്‍ തലപ്പത്ത്.
ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് അടുത്തിടെ കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള വാര്‍ണറുടെ ആദ്യ സെഞ്ച്വറിയാണ് പാകിസ്താനെതിരായ മല്‍സരത്തില്‍ കണ്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത് അദ്ദേഹമായിരുന്നു.

Story first published: Friday, June 14, 2019, 12:52 [IST]
Other articles published on Jun 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+