Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി അള്‍ട്ടിമേറ്റ് ബുള്ളി, സ്ഥാനം കുരങ്ങിനും പട്ടിക്കുമൊപ്പം.. ഓസ്‌ട്രേലിയ ഈ തീക്കളി നിര്‍ത്തിക്കോ!

ക്രിക്കറ്റിന്റെ അള്‍ട്ടിമേറ്റ് ബുള്ളി എന്നാണ് ഓസ്‌ട്രേലിയയിലെ പ്രമുഖ മാധ്യമമായ ഹെറാള്‍ഡ് സണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയെ വിളിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നോ അബദ്ധമാണെന്നോ കരുതേണ്ട കാര്യമില്ല. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന് വിളിപ്പേരുള്ള മൈക്ക് ഹസി പറഞ്ഞത് കറക്ടാണ്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ശത്രുവാണ് ഇന്ന് വിരാട് കോലി

Read Also: ഓസ്‌ട്രേലിയ ചീറ്റേഴ്‌സ്.. ആരാണീ ഇയാന്‍ ഹീലി.. പൊട്ടിത്തെറിച്ച് വിരാട് കോലി, വെറുതെയല്ല കാര്യമുണ്ട്!!

ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കയ്യോടെ പിടിച്ചതാണ് കോലിയോട് ശത്രുത തോന്നാനുള്ള കാരണം. ഇതിന് മുമ്പും കോലിയുടെ അഗ്രഷന്‍ ഓസ്‌ട്രേലിയയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നത് വേറെ കാര്യം. റാഞ്ചിയില്‍ നാളെ ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കേ ഓസീസ് കളിക്കാരും മാധ്യമങ്ങളും ചേര്‍ന്ന് രംഗം എത്ര വഷളാക്കി എന്ന് നോക്കൂ...

ഫോക്‌സ് സ്‌പോര്‍ട്‌സ് ചെയ്തത്

ഫോക്‌സ് സ്‌പോര്‍ട്‌സ് ചെയ്തത്

ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഓസ്‌ട്രേലിയ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിരാട് കോലിയെ മൃഗങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പോള്‍ പോസ്റ്റ് ചെയ്തത്. ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ എഫ് ബി പേജില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ആരാധകര്‍ പൊങ്കാലയിടുന്നുണ്ട് എന്നത് വേറെ കാര്യം.

ഇത് കുറച്ച് കൂടിപ്പോയില്ലേ

ഇത് കുറച്ച് കൂടിപ്പോയില്ലേ

നായക്കുട്ടി, പൂച്ചക്കുട്ടി, പാണ്ട എന്നീ മൃഗങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം വിരാട് കോലഹ്ലിയുടെ ചിത്രവും വെച്ചായിരുന്നു പോള്‍. ഇഷ്ടപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത്. ഇതിന് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയയുടെ ഫേസ്ബുക്ക് പേജില്‍ കോലി ഫാന്‍സ് ശരിക്കും പ്രതിഷേധിച്ചു.

എന്താണീ വെറ്റല്‍ പോള്‍

എന്താണീ വെറ്റല്‍ പോള്‍

ഫോര്‍മുല വണ്ണില്‍ വെറ്റല്‍ പോള്‍ പൊസിഷന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ഓസ്‌ട്രേലിയ വെറ്റല്‍ പോള്‍ തുടങ്ങിയത്. വെറ്റല്‍ ഓഫ് ദി വീക്ക് എന്നാണ് ഫേസ്ബുക്ക് പോളിന്റെ പേര്. എന്തായാലും കോലിയും ക്രിക്കറ്റും കാരണം ഈ ആഴ്ചത്തെ വെറ്റല്‍ പോള്‍ വലിയ സംഭവമായി മാറിയിരിക്കുകയാണ.്

ഫോക്‌സ് സ്‌പോര്‍ട്‌സ് മാത്രമല്ല

ഫോക്‌സ് സ്‌പോര്‍ട്‌സ് മാത്രമല്ല

ബെംഗളൂരു ടെസ്റ്റിലെ ഡി.ആര്‍.എസ് വിവാദത്തില്‍ ശക്തമായ നിലപാടെടുത്ത കോലിക്കെതിരെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിരാട് കോലിയെ ബുള്ളി എന്ന് ചിലര്‍ വിളിച്ചപ്പോള്‍ കോലി ഓസ്‌ട്രേലിയന്‍ ഒഫീഷ്യലിനെ കുപ്പി കൊണ്ട് മര്‍ദ്ദിച്ചുവെന്ന ആരോപണമാണ് ദി ഡെയ്‌ലി ടെലിഗ്രാഫ് ഉയര്‍ത്തിയത്.

വിവാദത്തിന്റെ തുടക്കം

വിവാദത്തിന്റെ തുടക്കം

ബെംഗളൂരു ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് റിവ്യൂവിന് പോകണോ എന്നറിയാന്‍ ഡ്രസിങ് റൂമിലേക്ക് നോക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്. സ്മിത്ത് നോക്കുന്നത് കണ്ട അംപയര്‍ ഇതില്‍ ഇടപെടുകയും വിലക്കുകയും ചെയ്തിരുന്നു. അംപയര്‍ സംസാരിക്കുന്നതിനിടയില്‍ കോലിയും സ്മിത്തിന് നേരെ മുന്നോട്ട് വന്നു.

ഇത് ആദ്യമായിട്ടല്ല

ഇത് ആദ്യമായിട്ടല്ല

താന്‍ ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് തവണ ഓസീസ് താരങ്ങള്‍ ഇത് പോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നാണ് കളിക്ക് ശേഷം കോലി തുറന്നടിച്ചത്. ഇക്കാര്യം താന്‍ അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അവരെന്താണ് കഴിഞ്ഞ മൂന്ന് ദിവസമായി ചെയ്യുന്നത് എന്ന് ഞങ്ങള്‍ കണ്ടതാണ്. മാച്ച് റഫറിയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കളിക്കാര്‍ പരിധി വിടാന്‍ പാടില്ല എന്നും കോലി പറഞ്ഞു.

ഗാവസ്‌കറും മുന്നോട്ട് വന്നു

ഗാവസ്‌കറും മുന്നോട്ട് വന്നു

സ്റ്റീവ് സ്മിത്തിന്റെ പെരുമാറ്റത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും രംഗത്ത് വന്നിട്ടുണ്ട്. 15 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ തന്നെ തീരുമാനിക്കണം റിവ്യൂ വേണമോ എന്ന്. അതും നിങ്ങള്‍ തന്നെ തീരുമാനിക്കണം. സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയതിനെക്കുറിച്ച് ഗാവസ്‌കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അംപയറും മാച്ച് റഫറിയും ഇടപെടണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഓസ്ട്രേലിയ ചീറ്റേഴ്സ്

ഓസ്ട്രേലിയ ചീറ്റേഴ്സ്

ഓസ്ട്രേലിയയെ ചീറ്റേഴ്സ് എന്ന് നേരിട്് വിളിച്ചില്ല എന്നേയുള്ളൂ ഏതാണ്ടത് തന്നെയാണ് കോലി പറഞ്ഞത്. കോലിയുടെ വാക്കുകള്‍ കേട്ട ഓസ്ട്രേലിയന്‍ ജേര്‍ണലിസ്റ്റ് നിങ്ങള്‍ ചീറ്റേഴ്സ് എന്നാണോ വിളിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ഞാനങ്ങനെ വിളിച്ചില്ല നിങ്ങളാണ് വിളിച്ചത് - ഇതായിരുന്നു കോലിയുടെ മറുപടി. ഒരു തവണയൊക്കെയാണ് അബദ്ധം പറ്റുക. മൂന്ന് ദിവസം തുടര്‍ച്ചയായി പറ്റുന്നത് അബദ്ധമല്ല.

ആരാണീ ഇയാന്‍ ഹീലി

ആരാണീ ഇയാന്‍ ഹീലി

നമുക്ക് 1.2 ബില്യണ്‍ ആളുകളുണ്ട്. ഒരാള്‍ക്ക് എന്റെ ജീവിതത്തില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. ഹീലി പറഞ്ഞത് ശ്രദ്ധിക്കുന്നു പോലുമില്ല എന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഔട്ട് വിളിച്ച അംപയറോട് ഹീലി എങ്ങനെയാണ് പ്രതികരിച്ചത് എന്ന വീഡിയോ എല്ലാവരും ഒന്ന് കാണണെന്നം കോലി പറഞ്ഞു.

ഹീലി പറഞ്ഞതെന്ത്

ഹീലി പറഞ്ഞതെന്ത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അമിതമായ അഗ്രഷനെതിരെയാണ് ഓസ്ട്രേലിയയുടെ പണ്ടക്കെ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി രംഗത്ത് വന്നത്. കോലിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹീലി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയത്. കോലി അമിതമായ സമ്മര്‍ദ്ദത്തിലാണെന്നും ഓസീസ് താരങ്ങള്‍ക്കെതിരെ അനാവശ്യമായ വാക്കേറ്റം നടത്തുകയാണെന്ന് ഹീലി കുറ്റപ്പെടുത്തി.

ബഹുമാനം ഇല്ലാതാക്കി

ബഹുമാനം ഇല്ലാതാക്കി

കോലിയുടെ അമിതാവേശം തനിക്ക് അയാളുടോടുള്ള ബഹുമാനം ഇല്ലാതാക്കി. കോലി ഓസീസ് താരങ്ങള്‍ക്കെതിരെയും അമ്പയര്‍മാര്‍ക്കെതിരെയും ബഹുമാനമില്ലാതെയാണ് പെരുമാറുന്നത്. ഇത്തരം പെരുമാറ്റം സ്വന്തം ടീമിലെ മറ്റു കളിക്കാര്‍ക്കും കോലി നല്‍കുകയാണെന്നും ഇദ്ദേഹം വിലയിരുത്തി.

Story first published: Wednesday, March 15, 2017, 11:51 [IST]
Other articles published on Mar 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+