Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ കടത്തിവെട്ടും, സംശയം വേണ്ട!! പന്തിനെ വാനോളം പുകഴ്ത്തി പോണ്ടിങ്

പന്ത് ധോണിയെ പിന്നിലാക്കും | Oneindia Malayalam

സിഡ്‌നി: ഓരോ മല്‍സരം കഴിയുന്തോറും ടീം ഇന്ത്യയില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഓസ്‌ട്രേലിയന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിന്റെ പ്രശംസ. സിഡ്‌നിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് തകര്‍പ്പന്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു.

താരത്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. പല റെക്കോര്‍ഡുകളും ഇതോടെ പന്ത് തന്റെ പേരിലാക്കുകയും ചെയ്തിരുന്നു.

പ്രതിഭാശാലിയായ താരം

പ്രതിഭാശാലിയായ താരം

പന്ത് വളരെ പ്രതിഭയുള്ള കളിക്കാരനാണ്. കളിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി ബാറ്റ് ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. സ്പിന്നിനെതിരേ ചില സമയങ്ങളില്‍ പന്ത് ഷോട്ട് കളിച്ചേക്കില്ലെന്ന് തോന്നുമെങ്കിലും അദ്ദേഹം കളിച്ചിരിക്കും.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം പന്തിനെ താന്‍ കാണുകയും അടുത്തറിയുകയും ചെയ്തിട്ടുണ്ട്. ടി20യിലും വളരെ മികച്ച താരമാണ് അദ്ദേഹമെന്നുും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ധോണിയെ പിന്നിലാക്കും

ധോണിയെ പിന്നിലാക്കും

ടെസ്റ്റ് കരിയറില്‍ ഇതിനകം രണ്ടു സെഞ്ച്വറികളും രണ്ടു തവണ 90നു മുകളില്‍ റണ്‍സും പന്ത് നേടിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റുകളിലും ഭാവിയില്‍ ഇന്ത്യക്കു വേണ്ടി നിരവധി മല്‍സരങ്ങളില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് പന്തെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
വിക്കറ്റ് കീപ്പിങില്‍ പന്ത് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഠിനാധ്വാനം നടത്തിയാല്‍ കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായി പന്ത് മാറും. നമ്മള്‍ എല്ലായ്‌പ്പോഴും ധോണിയെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ധോണിക്ക് ആറു സെഞ്ച്വറികള്‍ മാത്രമേ നേടാനായിട്ടുള്ളൂ. പന്ത് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടുമെന്നും പോണ്ടിങ് പറഞ്ഞു.

പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2018ല്‍

പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2018ല്‍

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റിലൂടെയാണ് പന്ത് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. താരത്തിന്റെ കരിയറിലെ ഒമ്പതാമത്തെ ടെസ്റ്റാണ് ഇപ്പോള്‍ സിഡ്‌നിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. 49.71 ശരാശരിയില്‍ 696 റണ്‍സ് പന്ത് ഇതിനകം നേടിക്കഴിഞ്ഞു.
ഓവലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു താരത്തിന്റെ കന്നി സെഞ്ച്വറി. ഇതോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും പന്ത് മാറിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ടു തവണ താരം 92 റണ്‍സ് നേടുകയും ചെയ്തു.

Story first published: Saturday, January 5, 2019, 8:46 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+