വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രണ്ടു ഫാസ്റ്റ് ബൗളര്‍മാരെ സൂക്ഷിക്കുക- മുന്നറിയിപ്പ് നല്‍കി മാത്യു ഹെയ്ഡന്‍

രണ്ടും ഇന്ത്യന്‍ ബൗളര്‍മാരാണ്

സിഡ്‌നി: യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള രണ്ട് ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. രണ്ടു പേരും ഇന്ത്യന്‍ പേസര്‍മാരാണെന്നതാണ് ശ്രദ്ധേയം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുമായിരിക്കും ഇവരെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.
ഐപിഎല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു ഹെയ്ഡന്‍.

1

അനുഭവസമ്പത്ത് ഭുവനേശ്വറിന് ഐപിഎല്ലില്‍ മുതല്‍ക്കൂട്ടാവുമെന്ന് ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. 2016, 17 സീസണുകളിലെ ഏറ്റവുമധികം വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിട്ടുള്ള താരമാണ് ഭുവി. മറുഭാഗത്ത് ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി ബുംറ മാറിക്കഴിഞ്ഞു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം യോര്‍ക്കറുകളിലും കേമനാണ്.

ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഭുവിയെന്ന് പരിചയ സമ്പന്നരായ സീം ബൗളര്‍മാര്‍ എല്ലായ്‌പ്പോഴും ഭീഷണിയാണെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. ബുംറയ്‌ക്കെതിരേ കളിക്കുക ലോകത്തിലെ ഏതു ബാറ്റ്‌സ്മാനും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ ഹെയ്ഡന്‍ പറഞ്ഞു.

2

സ്പിന്നര്‍മാരിലേക്കു വന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹര്‍ഭജന്‍ സിങിനും രവീന്ദ്ര ജഡേജയ്ക്കും മികച്ച സീസണായിരിക്കും ഇതെന്നു ഓസീസ് ഇതിഹാസം ചൂണ്ടിക്കാട്ടി. ഇവരെക്കൂടാതെ ഇമ്രാന്‍ താഹിര്‍, പിയൂഷ് ചൗള, കാണ്‍ ശര്‍മ, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരും സ്പിന്നര്‍മാരായി സിഎസ്‌കെയിലുണ്ട്. ലെഗ് സ്പിന്നര്‍മാര്‍ക്കു മികച്ച സീസണായിരിക്കും ഇതെന്നും ഹെയ്ഡന്‍ പറഞ്ഞു.

വെറ്ററന്‍ താരമായ ഹര്‍ഭജനെപ്പോലുള്ളവര്‍ പോലും നന്നായി പെര്‍ഫോം ചെയ്യുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഒരുപാട് ക്രിക്കറ്റ് മല്‍സരങ്ങള്‍ കളിച്ചിില്ലാത്ത താരമാണ് ഭാജി. പക്ഷെ ഐപിഎല്ലില്‍ അദ്ദേഹം എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യാറുണ്ട്. സിഎസ്‌കെയുടെ ജഡേജയും മികച്ച പ്രകടനം ഇത്തവണ നടത്തിയേക്കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 1, 2020, 17:32 [IST]
Other articles published on Sep 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X