ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരുമായി ഇനി സൗഹൃദമുണ്ടോ? കോലി പറയുന്നു
ധര്‍മശാല: ഗാവസ്‌കര്‍ ബോര്‍ഡര്‍ ട്രോഫി ഇന്ത്യന്‍ ടീം തിരിച്ചുപിടിച്ചതോടെ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് അന്ത്യമായിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന കളിയുടെ നാലാം ദിവസം എട്ടുവിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തറപറ്റിച്ചത്. മത്സരം കഴിഞ്ഞതോടെ പരമ്പരയ്ക്കിടെയുണ്ടായ വിവാദങ്ങള്‍ക്കും താത്കാലിക വിരമാമമാകുകയാണ്. അടുത്തമാസം ആദ്യം ഐപിഎല്‍ തുടങ്ങാനിരിക്കെ ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ തമ്മില്‍ ഒരു ടീമില്‍ കളിക്കേണ്ട സാഹചര്യവുമുണ്ട്.
എന്നാല്‍, ഇരു രാജ്യങ്ങളിലെയും കളിക്കാര്‍ തമ്മില്‍ പരമ്പരയ്ക്ക് മുന്‍പുണ്ടായ സൗഹൃദം പരമ്പരയ്ക്ക് ശേഷം ഉണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. മത്സരശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോലി. സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതിന് മങ്ങല്‍ വീണുകഴിഞ്ഞു എന്നായിരുന്നു കോലിയുടെ മറുപടി.

കളിക്കളത്തിനകത്തും പുറത്തും കോലിക്കെതിരെ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങളും മുന്‍കാല താരങ്ങളും ഓസീസ് മാധ്യമങ്ങളും സ്വീകരിച്ച നിലപാടാണ് ഇത്തരമൊരു അഭിപ്രായ പ്രകടനത്തിന് ഇടയാക്കിയത്. കോലിയെ മൃഗത്തോടും, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോടുമൊക്കെ ഉപമിച്ച് ഓസീസ് മാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു.
കളിക്കളത്തിനകത്ത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ കോലിയുടെ പരിക്കിനെ കളിയാക്കിയതും വിവാദമായി. ഡിആര്‍എസ്സിനുവേണ്ടി സ്മിത്ത് ഡ്രസ്സിങ് റൂമിന്റെ സഹായം തേടാന്‍ ശ്രമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സ്മിത്ത് കുറ്റം സമ്മതിച്ചെങ്കിലും വഞ്ചകന്‍ എന്ന കോലിയുടെ പരാമര്‍ശം പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications