For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സൈമണ്‍ കാറ്റിച്ച് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

By Gokul

സിഡ്‌നി: ഒട്ടേറെ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടുംതൂണായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സൈമണ്‍ കാറ്റിച്ച് ക്രിക്കറിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചു. 2012 ജൂണില്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച കാറ്റിച്ച് ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. നിലവില്‍ ടി20 ക്രിക്കറ്റില്‍ മാത്രമാണ് പ്രതിഭാധനനായ ഈ ക്രിക്കറ്റര്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

56 ടെസ്റ്റ് മത്സരങ്ങളിലും 45 ഏകദിന മത്സരങ്ങളിലും ഓസ്‌ട്രേലിയക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട് കാറ്റിച്ച്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്ന കാറ്റിച്ച് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുവരികയായിരുന്നു. 2008, 2009 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു കാറ്റിച്ച്. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് ഏറ്റവും വിഷമകരമായ സംഗതിയാണെന്ന് കാറ്റിച്ച് പറഞ്ഞു.

simon-katich

2012ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിക്കുമ്പോഴും ഇത്തരമൊരു പ്രതിസന്ധി നേരിട്ടിരുന്നു. വിരമിക്കാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്ന് കരുതുന്നു. കുടുംബാംഗങ്ങളുമായി താന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണയുണ്ടെന്ന് കാറ്റിച്ച് പറഞ്ഞു. ക്രിക്കറ്റിന്റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് താത്പര്യമെന്നും കാറ്റിച്ച് വ്യക്തമാക്കി.

ക്രിക്കറ്റ് കരിയറിനായി തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. സുഹൃത്തുക്കളും കോച്ചുമൊക്കെ ക്രിക്കറ്റ് ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അല്‍പനാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നാലും ക്രിക്കറ്റുമായി സഹകരിച്ചുകൊണ്ടുതന്നെയാകും തന്റെ ജീവിതമെന്നും കാറ്റിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ വികാരാധീനനായി പറഞ്ഞു.

Story first published: Sunday, July 13, 2014, 8:54 [IST]
Other articles published on Jul 13, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+