Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അജ്ഞാത സ്ത്രീയ്‌ക്കൊപ്പം ഷെയ്ന്‍ വോണ്‍; ചുംബന ചിത്രം വൈറലായി

ലണ്ടന്‍: സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ എല്ലായിപ്പോഴും വിവാദ നായകന്‍ കൂടിയാണ്. പ്രത്യേകിച്ചും സ്ത്രീവിഷയത്തില്‍. ഭാര്യയെ കൂടാതെ പല സ്ത്രീകളുമായും ബന്ധമുള്ളയാളാണ് ഷെയ്ന്‍ വോണ്‍. അന്യസ്ത്രീകളുമായി അടുത്തു പെരുമാറുന്നതും മറ്റുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇത്തവണ ലണ്ടനില്‍വെച്ചാണ് ഷെയ്ന്‍ വോണിന്റെ പ്രണയ ചേഷ്ടകള്‍ പുറത്തായത്. സെന്‍ട്രന്‍ ലണ്ടനിലെ സോഹോയില്‍ വെച്ച് ഒരു യുവതിയുമായി വോണ്‍ പരസ്യമായി ചുംബിക്കുന്നതായിരുന്നു ചിത്രം. ചിത്രം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി മാറുകയാണ്.

shane-warne

മൂന്നു കുട്ടികളുടെ പിതാവായ ഷെയ്ന്‍ വോണ്‍ നേരത്തെ വിവാഹ മോചിതനായിരുന്നു. പരസ്ത്രീബന്ധം തന്നെയാണ് വിവാഹമോചനത്തിലേക്കും വഴിതെളിച്ചത്. ഒരു മകനും രണ്ട് പെണ്‍കുട്ടികളുമാണ് വോണിന്. മക്കള്‍ വലുതായെങ്കിലും തന്റെ തനത് സ്വാഭാവം മാറ്റാന്‍ വോണ്‍ തയ്യാറല്ല. ചെല്ലുന്നിടത്തെല്ലാം വോണ്‍ പ്രണയക്കുടുക്കിലാകും.

വോണിന്റെ പ്രണയ സല്ലാപത്തിന്റെ ചിത്രങ്ങള്‍ കണ്ടാകണം പതിനഞ്ചുകാരനായ മൂത്തമകനും പ്രണയത്തില്‍ അച്ഛനെ കടത്തിവെട്ടുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മകന്‍ ജാക്‌സണും കാമുകി കതിയ ഗുണാലും തമ്മിലുള്ള ചുംബന രംഗങ്ങളും നേരത്ത വൈറലായിരുന്നു. മകന്റെ പ്രണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചു തള്ളുക മാത്രമാണ് വോണ്‍ ചെയ്തത്.

Story first published: Monday, June 20, 2016, 8:39 [IST]
Other articles published on Jun 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+