വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു! മരണം മുംബൈയില്‍

ഐപിഎല്‍ കമന്ററി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം

മുംബൈ: ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. മുംബൈയില്‍ വച്ചായിരുന്നു 59ാം വയസ്സില്‍ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. യുഎഇയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.

1

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ സംഘത്തില്‍ കളി പറയാന്‍ അദ്ദേഹവുമുണ്ടായിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ബയോ ബബ്‌ളിന്റെ ഭാഗമായിരുന്ന ജോണ്‍സ് മുംബൈയിലെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.

വിരമിച്ച ശേഷവും കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. എന്‍ഡിടിവിയില്‍ പ്രൊഫ് ഡീനോയെന്ന ഒരു പരിപാടിയിലൂടെ ഇന്ത്യയിലും വളരെ സുപരിചിതനായിരുന്നു അദ്ദേഹം. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി ടൂര്‍ണമെന്റുകളിലും ലീഗുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ജോണ്‍സ്.

മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്‌ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ച്വറികളും നേടിയിട്ടുള്ള ജോണ്‍സ് ഇതിഹാസ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ നയിച്ച ഓസീസ് ടീമിലെ പ്രധാനപ്പെട്ട താരം കൂടിയായിരുന്നു. 52 ടെസ്റ്റുകള്‍ കൂടാതെ 164 ഏകദിനങ്ങളും ജോണ്‍സ് കളിച്ചു. ഏഴു സെഞ്ച്വറികളും 46 ഫിഫ്റ്റികളുമുള്‍പ്പെടെ 6068 റണ്‍സെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ തുടക്കകാലത്ത് അതിലും കളിക്കാന്‍ ഭാഗ്യമുണ്ടായ ചുരുക്കം ഓസീസ് താരങ്ങളിലൊരാള്‍ കൂടിയാണ് ജോണ്‍സ്.

ഡീന്‍ ജോണ്‍സിന്റെ വിയോഗ വാര്‍ത്ത വളരെയധികം ദുഖത്തോടെയാണ് തങ്ങള്‍ പുറത്തുവിടുന്നതെന്ന് സ്റ്റാര്‍ ഇന്ത്യ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുകയും ഈ വിഷമഘട്ടത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനു വേണ്ടി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദക്ഷിണ ഏഷ്യയിലൂടനീളം ക്രിക്കറ്റിനെ വളര്‍ത്തിയെടുക്കാന്‍ എല്ലായ്‌പ്പോഴും ഒപ്പം നിന്നിട്ടുള്ള അദ്ദേഹം ഗെയിമിന്റെ മഹാനായ അംബാസഡര്‍ കൂടിയായിരുന്നു. പുതിയ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എല്ലായ്‌പ്പോഴും ഉല്‍സാഹം കാണിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ജോണ്‍സ്. ചാംപ്യന്‍ കമന്റേറ്ററായിരുന്ന അദ്ദേഹത്തിന്റെ അവതരണം എല്ലായ്‌പ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരും സ്റ്റാര്‍ ഗ്രൂപ്പിലെ എല്ലാവരും ജോണ്‍സിനെ മിസ്സ് ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

Story first published: Thursday, September 24, 2020, 16:29 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X