മായങ്കിനെയും രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസീസ് കമന്റേറ്റര്‍ മാപ്പു പറഞ്ഞു

കെറി ഒകീഫെ മാപ്പു പറഞ്ഞു | Oneindia Malayalam

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും ഇന്ത്യയുടെ രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ കെറി ഒകീഫെ മാപ്പു പറഞ്ഞു. ഒകീഫയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരന്‍ വന്‍ തോതില്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

ഈ പിച്ചില്‍ സെഞ്ച്വറി നേടിയില്ലെങ്കില്‍ കോലി വിരമിക്കുന്നതാണ് നല്ലതെന്ന് മുന്‍ ഓസീസ് താരം

മായങ്കിന്റെ പ്രകടനത്തെ വിലയിരുത്തുന്നതിനിടെ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറി കാന്റീന്‍ ഇലവനെതിരെയാണെന്നാണ് ഒകീഫയുടെ പരിഹാസം. കൊളോണിയല്‍ സംസ്‌കാരം വിട്ടുമാറാത്തയാളാണ് ഒകീഫെയെന്നും അതുകൊണ്ടാണ് കാന്റീന്‍ ജീവനക്കാരായി ഇന്ത്യക്കാരെ കാണുന്നതെന്നും ആരാധകര്‍ തുറന്നടിച്ചു.

mayank

ഇതോടെ, വാക്കുകള്‍ അദ്ദേഹം മയപ്പെടുത്തി. താന്‍ അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പ്രകടന മികവെന്ന് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഒകീഫെ അറിയിച്ചു. ഒകീഫെ മാത്രമല്ല ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണറായ മാര്‍ക്ക് വോയും മായങ്കിന്റെ ആഭ്യന്തര ക്രിക്കറ്റിനെ തരംതാഴ്ത്തി സംസാരിച്ചു.

ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് നിലവാരമില്ലാത്തതാണെന്ന് കാട്ടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്നെ 76 റണ്‍സാണ് മായങ്ക് നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യന്‍ എ ടീമുകള്‍ക്കായും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ താരമാണ് മായങ്ക്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, December 26, 2018, 17:57 [IST]
Other articles published on Dec 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more