വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍, പക്ഷെ സ്മിത്ത്... പുകഴ്ത്തി ലാങര്‍

സ്മിത്ത് ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയിരുന്നു

ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഓസ്‌ട്രേലിയക്കുവേണ്ടി സെഞ്ച്വറിയുമായി മിന്നിയ സ്റ്റീവ് സ്മിത്തിനെ കോച്ച് ജസ്റ്റിന്‍ ലാങര്‍ പ്രശംസ കൊണ്ട് മൂടുകയാണ്. കഴിഞ്ഞ 16 മാസത്തിനുശേഷം സ്മിത്ത് കളിച്ച ആദ്യത്തെ ടെസ്റ്റ് കൂടിയായിരുന്നു ഇത്. പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട അദ്ദേഹം അടുത്തിടെയാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സ്മിത്തിനെ നീക്കിയിരുന്നു.

koh smith

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷെ സ്മിത്തിന്റെ സെഞ്ച്വറികള്‍ വേറെ ലെവലാണെന്നു ലാങര്‍ ചൂണ്ടിക്കാട്ടി. അസാമാന്യമായ ധൈര്യവും വ്യക്തിത്വവും ഏകാഗ്രതയും ശാരീരിക ക്ഷമതയും മാനസിക ശേഷിയുമാണ് സ്മിത്ത് കാഴ്ച വച്ചത്. ഒരു മികച്ച താരത്തിനുള്ള എല്ലാം ഗുണവും ഇക്കൂട്ടത്തിലുണ്ടെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിയോട് ചെയ്തത് അനീതി... എന്തിന് ഇത്ര വലിയ ശിക്ഷ? തുറന്നടിച്ച് മുന്‍ ഒഫീഷ്യല്‍ പൃഥ്വിയോട് ചെയ്തത് അനീതി... എന്തിന് ഇത്ര വലിയ ശിക്ഷ? തുറന്നടിച്ച് മുന്‍ ഒഫീഷ്യല്‍

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ സ്മിത്ത് ഒരിക്കലും ഔട്ടാവില്ലെന്നാണ് തോന്നുക. അത്രയേറെ മിടുക്കോടെയാണ് താരം ബാറ്റ് ചെയ്യാറുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇംഗ്ലണ്ട് താരങ്ങളോടും ഇതേക്കുറിച്ച് ചോദിക്കാം. സ്മിത്തിനെ പുറത്താക്കാന്‍ ചില പ്രത്യേക തന്ത്രങ്ങള്‍ തന്നെ അവര്‍ക്കു തയ്യാറാക്കേണ്ടിവരുമെന്നും ലാങര്‍ വിശദമാക്കി. ആഷസിലെ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 144ഉം രണ്ടാമിന്നിങ്‌സില്‍ 142ഉം റണ്‍സാണ് സ്മിത്ത് നേടിയത്.

Story first published: Tuesday, August 6, 2019, 16:01 [IST]
Other articles published on Aug 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X