For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വിരാട് കോലിയെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു'- വാക് പോരാട്ടം കടുപ്പിച്ച് ടിം പെയ്ന്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ മാസം അവസാനത്തോടെ തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഏത് ടീമുമായി പരമ്പര കളിക്കുന്നതിന് മുമ്പും വാക്കുകള്‍ കൊണ്ട് അവരെ വെല്ലുവിളിക്കുന്നതില്‍ ഓസീസ് ടീം എന്നും ഒരുപടി മുന്നിലാണ്. ഇപ്പോഴും അതിന് ഒരു മാറ്റവുമില്ല. ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഒളിയമ്പ് എയ്തിരിക്കുകയാണ് ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍. വിരാട് കോലിയെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് പെയ്ന്‍ പറഞ്ഞത്.

We Love To Hate Virat Kohli: Tim Paine | Oneindia Malayalam

'വിരാട് കോലി ഇന്ത്യയുടെ താരമായതിനാല്‍ത്തന്നെ കൂടുതല്‍ കാര്യങ്ങളൊന്നും അവനെക്കുറിച്ച് എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാല്‍ വലിയ സൗഹൃദം കോലിയുമായില്ല. ടോസിന്റെ സമയത്തും കളിക്കുന്ന സമയത്തുമുള്ള കണ്ട് മുട്ടല്‍ മാത്രമാണുള്ളത്. വളരെ രസകരമായ വ്യക്തിയാണ് കോലി. അവനെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അവന്റെ ബാറ്റിങ് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല'-ടിം പെയ്ന്‍ പറഞ്ഞു.

timpaine-viratkohli

2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് ടിം പെയ്‌നായിരുന്നു ഓസീസ് ക്യാപ്റ്റന്‍. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഇല്ലാതെ ഇറങ്ങിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. എന്നാല്‍ അവരെല്ലാം ടീമിലേക്ക് തിരിച്ചെത്തിയതോടെ തകര്‍പ്പന്‍ ടീമാണ് ഇത്തവണ ഓസ്‌ട്രേലിയയുടേത്. ഓസീസിന്റെ തട്ടകത്തില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ മാത്രമെ വിരാട് കോലി കളിക്കുന്നുള്ളു. ഭാര്യയുടെ പ്രസവത്തിന്റെ ഭാഗമായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിപ്പോവും. പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ കോലിയില്ലാതെയാവും ഇന്ത്യ ഇറങ്ങുക. കോലി ഇല്ലാതെ കളിക്കുന്നത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.

'ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. കോലി വളരെ മത്സരബുദ്ധിയുള്ള ആളാണ് ഞാനും അങ്ങനെയാണ്. അതിനാല്‍ത്തന്നെ ചില വേദികളില്‍ വാക് പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്. കാരണം അവനും ഞാനും ക്യാപ്റ്റനാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കോലിയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും കുറച്ച് അധിക സമ്മര്‍ദ്ദം ഉണ്ടാകും. ഇംഗ്ലണ്ടിനെതിരേ കളിക്കുമ്പോള്‍ ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഈ ഭയം ഉണ്ടാകാറ്'-ടിം പെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരിലാവും കോലിയും അഭാവത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ. ഏറെ നാള്‍ ക്രിക്കറ്റ് കളിക്കാതെ എത്തുന്ന പുജാരയുടെ ഇത്തവണത്തെ പ്രകടനം കണ്ടുതന്നെ അറിയണം.

Story first published: Saturday, November 14, 2020, 8:13 [IST]
Other articles published on Nov 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+