തോല്‍വി ഏറ്റുവാങ്ങി ഒടുവില്‍ പടിയിറക്കം, മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചു
ലണ്ടന്‍: നാണംകെട്ട തോല്‍വിയ്‌ക്കൊടുവില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചു. നാലാം ടെസ്റ്റില്‍ ഓസിസിനെ നാണംകെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് നാലാം ടെസ്റ്റ് തോറ്റത്.
ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ താന്‍ കളിക്കുമെന്നും അതോടുകൂടി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി താന്‍ വിരമിക്കുമെന്നും ക്ലാര്‍ക്ക് നേരത്തെ പറഞ്ഞിരുന്നു. നോട്ടിങ്‌ഹോം ടെസ്റ്റില്‍ ഓസീസ് നാണംകെട്ട തോല്‍വിയിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു ക്ലാര്‍ക്കിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നത്.

ആഷസില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ 117 റണ്‍സ് മാത്രമാണ് ക്ലാര്‍ക്കിന്റെ സമ്പാദ്യം. മൈക്കല്‍ വിരമിച്ചതോടെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ട്വന്റി-20 പരമ്പരയില്‍ കാമറൂണ്‍ വൈറ്റായിരിക്കും ടീമിനെ നയിക്കുക.
പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 20ന് ലണ്ടനില്‍ നടക്കും. പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. റിക്കി പോണ്ടിംഗിനുശേഷം 2011 ഏപ്രിലിലാണ് ക്ലാര്‍ക്ക് ഓസ്‌ട്രേലിയന്‍ നായകനായി ചുമതലയേറ്റെടുത്തത്. നായകപദവി ഏറ്റെടുത്തശേഷം ആദ്യ 30 ടെസ്റ്റില്‍ 12 സെഞ്ച്വറികള്‍ അടിച്ചെടുത്തെങ്കിലും പിന്നീട് നേട്ടങ്ങള്‍ മങ്ങുകയായിരുന്നു.
ഓസ്‌ട്രേലിയക്കായി 14 ടെസ്റ്റുകളില്‍ പാഡണിഞ്ഞ ക്ലാര്‍ക്ക് 8632 റണ്‍സെടുത്തിട്ടുണ്ട്. ക്ലാര്‍ക്ക് വിരമിച്ചതോടെ സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ നായകനാവും. ബംഗ്ലാദേശ് പരമ്പരയില്‍ സ്മിത്താവും ഓസീസിനെ നയിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications