വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റ് ഇന്ത്യന്‍ ബൗളറാര്? വെളിപ്പെടുത്തി ഫിഞ്ച്... ഇപ്പോള്‍ ടീമിലില്ല, വിരമിച്ചിട്ടുമില്ല!

ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്

finch

മെല്‍ബണ്‍: കൊറോണ വൈറസ് ഭീതി കാരണം ലോകം മുഴുവന്‍ നിശ്ചലമായതോടെ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് കായിക താരങ്ങള്‍. ആരാധകരുടെ ടചോദ്യങ്ങള്‍ക്കു ട്വിറ്ററിലൂടെ മറുപടി നല്‍കുന്ന തിരക്കിലാണ് പല ക്രിക്കറ്റ് താരങ്ങളും. തന്റെ ഓള്‍ടൈം ഇന്ത്യന്‍ ബൗളര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം നായകനുമായ ആരോണ്‍ ഫിഞ്ച്.

ഐപിഎല്‍ റദ്ദാക്കിയാലും ടി20 ലോകകപ്പില്‍ ധോണി കളിക്കും! ഉറപ്പുണ്ട്... പറഞ്ഞത് കോച്ച്ഐപിഎല്‍ റദ്ദാക്കിയാലും ടി20 ലോകകപ്പില്‍ ധോണി കളിക്കും! ഉറപ്പുണ്ട്... പറഞ്ഞത് കോച്ച്

ധോണി നല്‍കിയത് ഒരു ലക്ഷമല്ല? വാര്‍ത്തകള്‍ തെറ്റ്, നാണമില്ലേ നിങ്ങള്‍ക്ക്! ആഞ്ഞടിച്ച് ഭാര്യധോണി നല്‍കിയത് ഒരു ലക്ഷമല്ല? വാര്‍ത്തകള്‍ തെറ്റ്, നാണമില്ലേ നിങ്ങള്‍ക്ക്! ആഞ്ഞടിച്ച് ഭാര്യ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത എന്നാല്‍ ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ നേരിട്ട ബൗളറുടെ പേരാണ് ഫിഞ്ച് ഉത്തരമായി പറഞ്ഞത്.

ഹര്‍ഭജനാണ് ആ താരം

ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ബൗളറെന്നു ഫിഞ്ച് വെളിപ്പെടുത്തി. നിങ്ങളുടെ ഫേവറിറ്റ് ഇന്ത്യന്‍ ബൗളര്‍ ആരെന്നായിരുന്നു ഫിഞ്ചിനോടുള്ള ചോദ്യം. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ ഹര്‍ഭജന്‍ സിങിനെ ഏറെ ഇഷ്ടമായിരുന്നു, പ്രത്യേകിച്ചും സ്പിന്നിന് അനുകൂലമായ വിക്കറ്റുകളില്‍ എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി.

സച്ചിനോ, ലാറയോ?

കുഴപ്പിക്കുന്ന മറ്റൊരു ചോദ്യത്തിനും ഫിഞ്ച് ട്വിറ്ററിലൂടെ മറുപടി നല്‍കി. 2014ല്‍ നടന്ന എംസിസി vs ആര്‍ഒഡബ്ല്യു മല്‍സരത്തില്‍ ആര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് കൂടുതല്‍ ആസ്വദിച്ചത്. ലാറയോ, ടെണ്ടുല്‍ക്കറോ എന്നായിരുന്നു ചോദ്യം. രണ്ടു പേരും എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി. ലോര്‍ഡ്‌സില്‍ നടന്ന ചാരിറ്റി മല്‍സരത്തിലായിരുന്നു സച്ചിന്‍, ലാറ തുടങ്ങിയ ബാറ്റിങ് ഇതിഹാസങ്ങള്‍ക്കൊപ്പം ഫിഞ്ച് കളിച്ചത്.

ഭാജി ഇപ്പോഴും കളി തുടരുന്നു

തന്റെ സമകാലികരായ താരങ്ങള്‍ മുഴുവനും ക്രിക്കറ്റിനോടു വിട പറഞ്ഞെങ്കിലും ഹര്‍ഭജന്‍ ഇപ്പോഴും കളി തുടരുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് 39 കാരനായ ഭാജി. ഇത്തവണ നടക്കാനിരിക്കുന്ന പുതിയ സീസണിലും അദ്ദേഹം ടീമിനൊപ്പമുണ്ട്. രഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ഹര്‍ഭജന്‍ വീഴ്ത്തിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇപ്പോഴും ഭാജി വിരമിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. 2016ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്.

Story first published: Saturday, March 28, 2020, 11:43 [IST]
Other articles published on Mar 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X