വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ ഓപ്പണിങ് പങ്കാളി ഫിഞ്ച്! സംഭവം 2014ല്‍- അന്നു ചിന്തിച്ചത് വെളിപ്പെടുത്തി ഓസീസ് നായകന്‍

എംസിസി ഇലവനു വേണ്ടിയാണ് ഇരുവരും ഓപ്പണ്‍ ചെയ്തത്

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഒരിക്കലെങ്കിലും ഒരുമിച്ച് കളിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. ഓസ്‌ട്രേലിയയുടെ നിലവിലെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ആരോണ്‍ ഫിഞ്ചിന് കരിയറില്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ചിരുന്നു. അന്നത്തെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

മെല്‍ബണ്‍ ക്രിക്കറ്റ് കമ്മിറ്റിയുടെ (എംസിസി) 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശന മല്‍സരത്തിലാണ് സച്ചിനൊപ്പം ഓപ്പണിങ് പങ്കാളിയായി ഫിഞ്ച് ഇറങ്ങിയത്. 2014ല്‍ ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ എംസിസി ഇലവനും റെസ്റ്റ് ഓഫ് ലോക ഇലവനും തമ്മിലായിരുന്നു കൊമ്പുകോര്‍ത്തത്. കളിയില്‍ എംസിസി ഇലന്റെ താങ്ങളായിരുന്നു സച്ചിനും ഫിഞ്ചും.

ഒരൊറ്റ ചിന്ത മാത്രം

സച്ചിനൊപ്പം ഓപ്പണറായി ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലേക്കു വരുമ്പോള്‍ ഒരൊറ്റ ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. സച്ചിനെ താന്‍ റണ്ണൗട്ടാക്കാന്‍ ഇവരുത്തരുത് എന്നായിരുന്നു അതെന്നു സോണി ടെന്‍ പിറ്റ് സ്റ്റോപ്പ് ഷോയില്‍ ഫിഞ്ച് വെളിപ്പെടുത്തി.
ലോര്‍ഡ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാണികളെയാണ് അന്നു ഈ മല്‍സരത്തില്‍ കണ്ടത്. വലിയൊരു അനുഭവമായിരുന്നു അത്. സച്ചിന്‍ ഒരു ഇലവനെ നയിക്കുമ്പോള്‍ മറ്റൊരു ഇലവന്റെ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസങ്ങളിലൊന്നായിരുന്നു അതെന്നും ഫിഞ്ച് പറഞ്ഞു.

ഇന്ത്യന്‍ ആരാധകര്‍

സച്ചിന്റെ ബാറ്റിങ് ആസ്വദിക്കുന്നതിനു വേണ്ടി ഒരുപാട് ഇന്ത്യക്കാര്‍ മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. അവര്‍ സച്ചിനായി ആര്‍പ്പുവിളിച്ചു കൊണ്ടിരുന്നു. ലോര്‍ഡ്‌സില്‍ സച്ചിന്‍ വീണ്ടും ബാറ്റ് ചെയ്യുന്നത് കാണുന്നതിന്റെ ത്രില്ലിലായിരുന്നു അവര്‍. തന്റെ മനസ്സില്‍ അപ്പോള്‍ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ, സച്ചിനെ റണ്ണൗട്ടാക്കാന്‍ താന്‍ ഇടയാക്കരുതേ എന്നായിരുന്നു അത്. കാരണം അങ്ങനെ സംഭവിച്ചാല്‍ ഒരു പക്ഷെ ലോര്‍ഡ്‌സിനു പുറത്തു കടക്കാന്‍ തനിക്കു കഴിയില്ലെന്നും തോന്നിയതായി ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

അവിശ്വസനീയ അനുഭവം

സച്ചിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ തുടങ്ങിയ മഹാരഥന്‍മാര്‍ക്കൊപ്പം അന്നു ഫിഞ്ചിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പമെല്ലാം കളിച്ചത് തീര്‍ത്തും അവിശ്വസനീയമായ അനുഭവമായിരുന്നുവെന്ന് ഫിഞ്ച് വ്യക്തമാക്കി.
റെസ്റ്റ് ഓഫ് ദി വേള്‍ഡ് ഇലവനു വേണ്ടി അന്ന് ഓപ്പണ്‍ ചെയ്തത് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റുമായിരുന്നുവെന്ന് ഫിഞ്ച് ഓര്‍മിക്കുന്നു.

ഗില്ലി- വീരു കോമ്പിനേഷന്‍

എതിര്‍ ടീമിനു വേണ്ടി സെവാഗും ഗില്‍ക്രിസ്റ്റും ഓപ്പണര്‍മായി ഇറങ്ങിയത് മറക്കാന്‍ ഴിയില്ല. ഇരുവരുംം ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ സ്വപ്‌നം പോലെയാണ് അനുഭവപ്പെട്ടത്. കാരണം അങ്ങനെയൊരു നിമിഷത്തിന് നേരിട്ട് സാക്ഷിയാവാന്‍ തനിക്കാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കെവിന്‍ പീറ്റേഴ്‌സന്‍ അവരുടെ ടീമിലുണ്ടായിരുന്നു. യുവരാജ് സിങ് അവര്‍ക്കു വേണ്ടി മികച്ചൊരു സെഞ്ച്വറി നേടി. ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മല്‍സരം. അതുകൊണ്ടു തന്നെ ഒരിക്കലും ഈ മല്‍സരത്തെക്കുറിച്ച് മറക്കാന്‍ കഴിയില്ലെന്നും ഫിഞ്ച് പറയുന്നു.

ഫിഞ്ചിലേറി എംസിസി ഇലവന് ജയം

അന്ന് വോണിന്റെ ലോക ഇലവനെതതിരേ സച്ചിന്റെ എംസിസി ഇലവന്‍ ജയം കൊയ്തിരുന്നു. ഫിഞ്ചായിരുന്നു ടീമിന്റെ ഹീറോ. ആദ്യം ബാറ്റ് ചെയ്ത ലോക ഇലവന്‍ യുവരാജിന്റെ (132) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 293 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്.
മറുപടിയില്‍ ഫിഞ്ചിന്റെ (181*) ഗംഭീര ഇന്നിങ്‌സ് എംസിസി ഇലവനെ അനായാസം ജയത്തിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ സച്ചിനൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഫിഞ്ചിനു സാധിച്ചു. സച്ചിന്‍ 44 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ലാറയ്‌ക്കൊപ്പം (23) 67 റണ്‍സും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 1, 2020, 16:07 [IST]
Other articles published on Jul 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X