ജോണ്‍സണെ കണ്ടെത്തിയത് ഡെന്നിസ് ലില്ലി; ഓസ്‌ടേലിയയ്ക്ക് കനത്ത നഷ്ടം
സിഡ്‌നി: മിച്ചല്‍ ജോണ്‍സണ്‍ എന്ന 17കാരനില്‍ ഫാസ്റ്റ് ബൗളറുടെ കഴിവു കണ്ടെത്തിയതും വളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായ ഡെന്നിസ് ലില്ലി. ജോണ്‍സണെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാക്കി തീര്‍ക്കുന്നതില്‍ ഡെന്നിസ് ലില്ലിക്ക് വലിയ പങ്കുണ്ട്. ജോണ്‍സണ്‍ ലോകം അറിയപ്പെടുന്ന ബൗളര്‍മാരിലൊരാളാകുമെന്ന് ലില്ലി അന്നുതന്നെ പ്രവചിച്ചിരുന്നു.
1981 നവംബര്‍ 2നാണ് ഓസ്‌ട്രേലിയയിലെ ക്യൂന്‍്‌ലന്‍ഡില്‍ ജോണ്‍സണിന്റെ ജനനം. ആറടി മൂന്നിഞ്ച് ഉയരക്കാരനായ ജോണ്‍സണ്‍ രാജ്യത്തിന് എല്ലായിപ്പോഴും ഓര്‍ത്തുവെക്കാവുന്ന വിജയങ്ങള്‍ സമ്മാനിച്ചാണ് കളിജീവിതം അവസാനിപ്പിക്കുന്നത്. കരിയറിന്റെ തുടക്കത്തിലുണ്ടായ പരിക്ക് വിനയാകുമെന്ന് കരുതിയെങ്കിലും കഠിനാധ്വാനത്തിലൂടെ ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ഇരുപത്തിനാലാം വയസില്‍ 2005ലാണ് ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസിലന്റിനെതിരെ ഏകദിനത്തിലായിരുന്നു തുടക്കം. 153 ഏകദിന മത്സരങ്ങളില്‍ നി്ന്നും 25.26 എന്ന ആവറേജില്‍ 239 വിക്കറ്റുകള്‍ നേടി. 2015ലെ ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുക്കുന്നതില്‍ ജോണ്‍സണ്‍ നിര്‍ണായക പങ്കവഹിച്ചു.
2007ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റില്‍ അരങ്ങേറിയത്. 73 ടെസ്റ്റു മത്സരങ്ങളില്‍ നിന്നും 28.40 എന്ന ആവറേജില്‍ 313 വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 12 തവണ 5 വിക്കറ്റ് നേടുകയും ചെയ്തു. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും തിളങ്ങിയ ജോണ്‍സണ്‍ ടെസ്റ്റില്‍ 22.20 എന്ന ആവറേജില്‍ 2,065 റണ്‍സാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിയ്‌ക്കെതിരായ 123 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.
2009, 2014 എന്നീ വര്‍ഷങ്ങളില്‍ ഐസിസിയുടെ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോണ്‍സണ് ലഭിച്ചു. റിക്കി പോണ്ടിങ്ങിനുശേഷം രണ്ടുതവണ ഈ അവാര്‍ഡ് ലഭിക്കുന്ന ഏക കളിക്കാരനാണ് ജോണ്‍സണ്‍. വാക്ക ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിച്ച 7 ടെസ്റ്റുകളില്‍ നിന്നും 45 വിക്കറ്റുകളാണ് ജോണ്‍സണ്‍ നേടിയത്. 2008ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ നേടിയ 8-61 എന്നതാണ് ഇതില്‍ മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications