വീണ്ടും കങ്കാരുക്കള്‍ വീണു, 12 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചു, പരമ്പര 4-1ന് സ്വന്തമാക്കി

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 12 റണ്‍സിന്റെ വിജയം. ഇതോടെ പരമ്പര 4-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
പെര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആസ്‌ത്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. 47.4 ഓവറില്‍ പത്തു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 259 റണ്‍സ് അടിച്ചെടുത്തു. 62 റണ്‍സ് നേടിയ ജോ റൂട്ടും 49 റണ്‍സ് നേടിയ ജേസണ്‍ റോയിയും 44 നേടിയ ജോണി ബെയ്‌സ്‌ടോയുമാണ് ബാറ്റിങില്‍ തിളങ്ങിയത്. 46 റണ്‍സ് മാത്രം 9.4 ഓവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ആന്‍ഡ്രു ടൈ ശരിയ്ക്കും വിസ്മയിപ്പിച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയക്ക് 48.2 ഓവറില്‍ 247 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. 87 റണ്‍സ് നേടിയ മാര്‍കസ് സ്‌റ്റോയിനിസിനൊഴികെ മറ്റാര്‍ക്കും കാര്യമായ വെല്ലുവിളിയുയര്‍ത്താനായില്ല. വെറും 35 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ടോം കുരാനാണ് മത്സരത്തിലെ മികച്ച താരം. സീരിസിലെ താരം ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications