Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പറുടെ നേരെ തിരിഞ്ഞുനിന്ന് ബാറ്റിങ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഓസീസ് താരം

സിഡ്‌നി: പലവിധത്തിലുള്ള ബാറ്റിങ്ങും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ബാറ്റിങ് ശൈലിയുമായി മുന്‍ ഓസീസ് താരം ജോര്‍ജ് ബെയ്‌ലി. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ടാസ്മാനിയയും വിക്ടോറിയയും തമ്മില്‍ ഏറ്റുമട്ടുന്നതിനിടെയായിരുന്നു സംഭവം. ടാസ്മാനിയന്‍ ബാറ്റ്‌സ്മാനായ ജോര്‍ജ് ബെയ്‌ലുടെ ബാറ്റിങ് കളിക്കാരെയും കാണികളേയും ഒരുപോലെ അമ്പരപ്പിച്ചു.

വിക്കറ്റ് കീപ്പറുടെ നേരെ തിരിഞ്ഞുനിന്നാണ് ബെയ്‌ലി പന്തിനെ വരവേറ്റത്. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്ന സമയം സാധാരണനിലയിലേക്കെത്തി ബാറ്റ് വീശുകയും ചെയ്തു. ബെയ്‌ലിയുടെ ബാറ്റിങ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് തരംഗമായിരിക്കുകയാണ്. അതിവേഗത്തിലെത്തുന്ന പന്തിനെ ഈ രീതിയില്‍ നേരിടാന്‍ ബെയ്‌ലി ദീര്‍ഘനാള്‍ പരിശീലനം നടത്തിയിട്ടുണ്ടാകുമെന്നാണ് ചിലരുടെ പ്രതികരണം. നേരത്തെ അന്താരാഷ്ട്ര മത്സരത്തിലും ബെയ്‌ലി ഈ ബാറ്റിങ് പരീക്ഷിച്ചിരുന്നു.

georgebaileyunusualbating

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയ ആദ്യ ഇന്നിങ്‌സില്‍ 41.5 ഓവറില്‍ 127 റണ്‍സിന് പുറത്തായി. നിക് മാഡ്ഡിന്‍സണ്‍ ആണ് ടോപ് സ്‌കോറര്‍. 68 പന്തില്‍നിന്നും 69 റണ്‍സെടുത്തു. ടാസ്മാനിയ 226 റണ്‍സിനും പുറത്തായി. വ്യത്യസ്ത രീതിയില്‍ ബാറ്റ് ചെയ്ത ബെയ്‌ലി 67 പന്തില്‍ 41 റണ്‍സെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ വിക്ടോറിയ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എന്ന നിലയിലാണ്.

Story first published: Friday, November 1, 2019, 14:26 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+