Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ക്രിക്കറ്റിന് നഷ്ടം... ഡേവിഡ് ഹസ്സിയും ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!

സിഡ്‌നി: ട്വന്റി 20 സ്‌പെഷലിസ്റ്റും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഡേവിഡ് ഹസ്സി വിരമിച്ചു. മിസ്റ്റര്‍ ക്രിക്കറ്റ് മൈക്ക് ഹസ്സിയുടെ സഹോദരനാണ്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിന്റെ സെമി ഫൈനലില്‍ തോറ്റതോടെയാണ് 39കാരനായ ഹസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് എതിരെയാണ് ഹസ്സി നയിച്ച മെല്‍ബണ്‍ സ്റ്റാര്‍സ് തോറ്റത്.

Read Also: ധോണി പോയാല്‍ പോകട്ടേ, കേദാര്‍ ജാദവുണ്ടല്ലോ ഫിനിഷ് ചെയ്യാന്‍.. സൂപ്പറാണ് ജാദവ്!

സഹോദരന്‍ മൈക്ക് ഹസ്സിയെ പോലെ തന്നെ വളരെ വൈകിയാണ് ഡേവിഡ് ഹസ്സിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2008 ലായിരുന്നു ഹസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം. 69 ഏകദിനങ്ങളില്‍ നിന്നായി 1796 റണ്‍സടിച്ചു. 111 ആണ് ഉയര്‍ന്ന സ്‌കോര്‍. 2008 ഫെബ്രുവരിയിലാണ് ട്വന്റി 20യില്‍ അരങ്ങേറിയത്. 39 കളികളില്‍ നിന്നും 756 റണ്‍സാണ് സമ്പാദ്യം. 37 അന്താരാഷ്ട്ര വിക്കറ്റുകളും ഹസ്സിയുടെ പേരിലുണ്ട്.

davidhussey-

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ന് മേല്‍ ശരാശരിയുള്ള അപൂര്‍വ്വം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഡേവിഡ് ഹസ്സി. എന്നാല്‍ ഒരിക്കല്‍പോലും ഹസ്സി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ബി ബി എല്ലിന്റെ തുടക്കം മുതല്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയാണ് ഹസ്സി കളിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഹസ്സി വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത് സ്ഥിരീകരിച്ചു.

ഐ പി എല്ലിലൂടെ ഇന്ത്യന്‍ കാണികള്‍ക്കും സുപരിചിതനാണ് ഡേവിഡ് ഹസ്സി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഐ പി എല്‍ കളിച്ചിട്ടുണ്ട്. ലോകത്തെമ്പാടും ട്വന്റി 20 ലീഗുകള്‍ കളിച്ച പരിചയം ഹസ്സിക്കുണ്ട്. ആകെ കളിച്ച ട്വന്റി 20 മത്സരങ്ങള്‍ 267. വലംകൈയന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബൗളറും തകര്‍പ്പന്‍ ഫീല്‍ഡറുമാണ് ഹസ്സി.

Story first published: Thursday, January 26, 2017, 13:05 [IST]
Other articles published on Jan 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+