Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20: ഓസ്ട്രേലിയക്കെതിരേ ഇന്ത്യന്‍ പെണ്‍നിരയ്ക്ക് തോല്‍വി

കാന്‍ബേറ: ത്രിരാഷ്ട്ര വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച നേരിട്ടു. സ്മൃതി മന്ദാന (35), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (28) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഷഫാലി വര്‍മ (5), ജെമീമ റോഡ്രിഗസ് (1), വേദ കൃഷ്ണമൂര്‍ത്തി (8), തനിയ ഭാട്ടിയ (0), ദീപ്തി ശര്‍മ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസ്‌ട്രേലിയക്കുവേണ്ടി എല്ലിസി പെറി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടയ്‌ല വ്‌ളമിനിക്ക് മൂന്നും മേഗന്‍ സ്‌കട്ട്, ജെസ് ജൊനാസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

indwvsausw

മറുപടിക്കിറങ്ങിയ ഓസീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നെങ്കിലും എല്ലിസി പെറിയുടെ (49) ബാറ്റിങ് ഓസീസിന് കരുത്തായി. ആഷ്‌ലി ഗാര്‍ഡ്‌നര്‍ (22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിക്കോള ക്യാരി (9), സൂതര്‍ലാന്‍ഡ് (1) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ജയക്വാഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ, ശിഖാ പാണ്ഡെ, രാധാ യാദവ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Story first published: Sunday, February 2, 2020, 17:26 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+