കിവികളെ ചുരുട്ടിക്കെട്ടി... ഓസീസിന് അഞ്ചാം ലോകകപ്പ് കിരീടം
മെല്‍ബണ്‍: ആദ്യ ലോകകപ്പ് കിരീടം എന്ന സ്വപ്നവുമായെത്തിയ ന്യൂസിലാന്റിനെ ഓസ്‌ട്രേലിയ ശരിക്കും ചുരുട്ടിക്കെട്ടി. ബാറ്റിംഗിലും ബൗളിംഗിലും തകര്‍ന്ന കിവീസിനെ 7 വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. അങ്ങനെ ഓസീസിന് അഞ്ചാം ലോകകപ്പ് ക്രിക്കറ്റ് കിരീടം.
ജയിക്കാന്‍ 17 ഓവറില്‍ രണ്ട് റണ്‍സ് മാത്രം നേടിയാല്‍ മതിയെന്ന സ്ഥിതി. 33-ാം ഓവറിലെ ആദ്യ പന്ത് തന്നെ സ്മിത്ത് ബൗണ്ടറി പറത്തി. ഓസ്‌ട്രേലിയ മൂന്നിന് 186. കിവികള്‍ ഉയര്‍ത്തിയ 183 റണ്‍സ് എന്ന ദുര്‍ബലമായ വെല്ലുവിളി അങ്ങനെ ഓസീസ് എളുപ്പത്തില്‍ മറികടന്നു. ആധികാരിക വിജയം.
ലോകക്രിക്കറ്റില്‍ തങ്ങള്‍ക്ക് പകരക്കാരില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിരമിക്കല്‍ ലോകകപ്പ് ടീം അംഗങ്ങള്‍ ചരിത്രമാക്കി.

ഫസ്റ്റ് ക്ലാസ്സ് ക്രക്കറ്റ് മത്സരത്തിനിടെ ബോള്‍ തലയില്‍ കൊണ്ട് മരിച്ച ഫില്‍ ഹ്യൂസിനുള്ള സമര്‍പ്പണം കൂടിയാണ് ഓസ്ട്രേലിയയുടെ ഈ വിജയം. മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രിയ സുഹൃത്തായിരുന്നു ഹ്യൂസ്.
കളിയുടെ എല്ലാ മേഖലകളിലും ഓസ്‌ട്രേലിയന്‍ അപ്രമാദിത്തമായിരുന്നു. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തന്റെ വിടവാങ്ങല്‍ മത്സരം അവിസ്മരണീയമാക്കി. 72 പന്തില്‍ നിന്ന് 74 റണ്‍സ് സ്വന്തമാക്കിയ ക്ലാര്‍ക്ക് വിജയത്തിന് തൊട്ടുമുമ്പാണ് പുറത്തായത്. ഹെന്ട്രിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications