ഒരേ കളി, പക്ഷേ അഡലെയ്ഡ് പിച്ച് ആഹാ.. നാഗ്പൂര്‍ പിച്ച് ഓഹോ.. ഇരട്ടത്താപ്പല്ലേ അത്?
നാഗ്പൂരില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൂന്ന് ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ എന്തൊക്കെയായിരുന്നു യഥാര്‍ഥ ടെസ്റ്റ് ക്രിക്കറ്റ് പ്രേമികള്‍ നടത്തിയ കരച്ചില്‍. മൂന്ന് ദിവസം കൊണ്ട് കളി തീരുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലും. ടെസ്റ്റ് ക്രിക്കറ്റിന് സ്‌പോര്‍ട്ടീവ് ആയ വിക്കറ്റുകള്‍ വേണം... അങ്ങനെ പോയി നിലവിളികള്‍.
എന്നാല്‍ ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ കൊണ്ട് ടെസ്്റ്റ് മത്സരങ്ങള്‍ തീര്‍ന്നതൊന്നും ഈ പരാതിക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അഡലെയ്ഡില്‍ ചരിത്രത്തിലാദ്യമായി നടന്ന ഡേ - നൈറ്റ് ടെസ്റ്റ് മൂന്നാം ദിവസം അവസാനിച്ചതെങ്കിലും ആരെങ്കിലും കണ്ടോ ആവോ.. ഫാസ്റ്റ് ബൗളിംഗ് പിച്ചില്‍ കളി 3 ദിവസം കൊണ്ട് തീര്‍ന്നാല്‍ ആഹാ, സ്പിന്‍ പിച്ചില്‍ കളി അത്രയും സമയം കൊണ്ട് തീര്‍ന്നാല്‍ ഓഹോ.. ഇതെന്താണിത്.

നാഗ്പൂരില്‍ സംഭവിച്ചത്
സ്പിരിറ്റ് കുറവ് എന്ന് ആളുകള്‍ കുറ്റം പറഞ്ഞ നാഗ്പൂര്‍ ടെസ്റ്റിലെ സ്‌കോറുകള്‍ ഇങ്ങനെയാണ്. ഇന്ത്യ 215, 173. സൗത്താഫ്രിക്ക 79, 185. മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നു. 40 വിക്കറ്റുകള്‍ വീണു. അതേ സമയത്ത് അഡലെയ്ഡില്‍ സംഭവിച്ചത് എന്താണ് എന്ന് നോക്കൂ

അഡലെയ്ഡില്‍ സംഭവിച്ചത്
മൂന്ന് ദിവസം കൊണ്ട് വീണത് 37 വിക്കറ്റുകള്‍. ആതിഥേയരായ ന്യൂസിലന്‍ഡ് 202, 208 എന്നീ സ്‌കോറുകള്‍ക്ക് ഓളൗട്ടായി. ഓസ്‌ട്രേലിയയാകട്ടെ 224 ഉം രണ്ടാമിന്നിംഗ്‌സില്‍ ഏഴിന് 187 ഉം റണ്‍സടിച്ചു. കളിയുടെ സമയവും സ്‌കോറുകളും തമ്മില്‍ വളറെ ചെറിയ വ്യത്യാസങ്ങള്‍ മാത്രം.

പരമ്പര ആതിഥേയര്‍ക്ക്
രണ്ടിടത്തും ആതിഥേയര്‍ തന്നെ പരമ്പര ജയിച്ചു. ഒരേ മാര്‍ജിനില്‍. ന്യൂസിലന്‍ഡിനെ 2-0ന് ഓസ്‌ട്രേലിയ തോല്‍പിച്ചപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 2-0 ന് തോല്‍പിച്ചു. ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒരു കളി കൂടി ബാക്കിയുണ്ട് എന്ന് മാത്രം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications