Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ വിരമിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഏകദിനക്രിക്കറ്റില്‍ നിന്നും വിരമക്കാനുള്ള ശരിയായ സമയമാണിതെന്നും അതിനാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കകയാണെന്നും മുപ്പത്തിയേഴുകാരനായ ഹാഡിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക ഒന്നാം നമ്പറായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

14 വര്‍ഷത്തിലധികയമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാണ് ഹാഡിന്‍. 2001ല്‍ ഹൊബാറട്ടില്‍ സിംബാബ്‌വെക്കെതിരെ നടന്ന മത്സരത്തിലാണ് അരങ്ങേറ്റം. 126 മത്സരങ്ങളില്‍ നിന്നായി 31.53 ശരാശരിയില്‍ 3,122 റണ്‍സ് ഈ വലങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 170 കാച്ചുകളും 11 സ്റ്റംമ്പിങ്ങുകളും ഹാഡിന്‍ സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് ഫൈനലിലാണ് ഹാഡിന്‍ അവസാനമായി ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഗ്ലൗസണിഞ്ഞത്.

bradhaddin

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റിന്റെ പകരക്കാരനായെത്തിയ ഹാഡിന് പക്ഷേ ഗില്‍ക്രിസ്റ്റിന്റെ ശരിയായ പകരക്കാരനാകാന്‍ കഴിഞ്ഞില്ല. അടുത്തിടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കുന്നതിനിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ടീമിലേക്ക് അവസരം കാത്ത് ഒട്ടേറെ പ്രതിഭകള്‍ കാത്തിരിക്കുകയാണെന്ന് ഹാഡിന്‍ പറഞ്ഞു.

ഏകദിനത്തില്‍ നിന്നും വിരമിക്കുമെങ്കിലും ടെസ്റ്റില്‍ ഹാഡിന്‍ തുടരും. വെസ്റ്റിന്റ്ീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലും ഹാഡിന്‍ തന്നെയാകും ഓസ്‌ട്രേലിയയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പര്‍.

Story first published: Monday, May 18, 2015, 9:30 [IST]
Other articles published on May 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+