For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഉജജ്വല ഉയിര്‍ത്തെഴുന്നേല്‍പ്പ്, പിന്നെ എറിഞ്ഞിട്ടു... വിന്‍ഡീസിനെ തകര്‍ത്ത് ഓസീസ്

15 റണ്‍സിനാണ് ചാംപ്യന്‍മാരുടെ വിജയം

By Manu
വിന്‍ഡീസിനെ തകര്‍ത്ത് വിട്ട് കംഗാരുക്കള്‍

1
43653

ട്രെന്റ് ബ്രിഡ്ജ്: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. തുടക്കം പതറിയെങ്കിലും പിന്നീട് ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഓസീസ് വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ 288ന് പുറത്താവുകയായിരുന്നു.
മറുപടിയില്‍ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി മുന്നേറിയ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന പ്രതീതിയുമുണ്ടാക്കി. എന്നാല്‍ ബൗളിങ് മികവില്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ പിഴുത് ഓസീസ് കളി വരുതിയിലാക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 273 റണ്‍സെടുക്കാനെ വിന്‍ഡീസിനായുള്ളൂ.

ഷെയ് ഹോപ്പും (68) നായകന്‍ ജാസണ്‍ ഹോള്‍ഡറും (51) ഫിഫ്റ്റി നേടിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. നിക്കോളാസ് പ്യുറാന്‍ 40 റണ്‍സെടുത്തതൊഴിച്ചാല്‍ മറ്റുള്ളവരൊന്നും 25 റണ്‍സ് തികച്ചില്ല.
105 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് 68 റണ്‍സുമായി ഹോപ്പ് ടീമിന്റെ ടോപ്‌സ്‌കോററായത്. ഹോള്‍ഡര്‍ 57 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി. അഞ്ചു വിക്കറ്റെടുത്ത പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ മാസ്മരിക സ്‌പെല്ലാണ് വിന്‍ഡീസിന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 46 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ചു പേരെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു.

australia

നേരത്തേ ആദ്യം ബാറ്റിങിനയക്കപ്പെട്ട ഓസീസ് വന്‍ തകര്‍ച്ചതയുടെ വക്കില്‍ നിന്നും അവിശ്വസനീയമാംവിധം കരകയറുകയായിരുന്നു.അഞ്ചിന് 79 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓസീസ് 200 റണ്‍സ് പോലും തികയ്ക്കുമെന്ന് കരുതിയിരുന്നു. അവിടെ നിന്നാണ് കംഗാരുപ്പട സട കുടഞ്ഞെഴുന്നേറ്റത്.

അഞ്ചിന് 79 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓസീസ് 200 റണ്‍സ് പോലും തികയ്ക്കുമെന്ന് കരുതിയിരുന്നു. അവിടെ നിന്നാണ് കംഗാരുപ്പട സടകുടഞ്ഞെഴുന്നേറ്റത്. എട്ടാമനായി ഇറങ്ങിയ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ (92) കരിയര്‍ ബെസ്റ്റ് പ്രകടനവും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് (73) പൊരുതി നേടിയ ഫിഫ്റ്റിയുമാണ് ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. 60 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് കോള്‍ട്ടര്‍ നൈലിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ എട്ടാമനായി ഇറങ്ങി ഒരു താരം നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. 103 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് സ്മിത്ത് 73 റണ്‍സ് നേടിയത്. അലെക്‌സ് കാരിയാണ് (45) മറ്റൊരു പ്രധാന സ്‌കോറര്‍.

windies

ആറാം വിക്കറ്റില്‍ സ്മിത്തും കാരിയും ചേര്‍ന്ന് 68 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ സ്മിത്തും കോള്‍ട്ടര്‍ നൈലും ചേര്‍ന്നു 102 റണ്‍സിന്റെയു കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഓസീസ് കളിയിലേക്കു തിരിച്ചുവന്നത്. ഡേവിഡ് വാര്‍ണര്‍ (3), നായകന്‍ ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ കവാജ (13), ഗ്ലെന്‍ മാക്‌സ്വെല്‍ (0), മാര്‍ക്കസ് സ്റ്റോയ്ണിസ് (19), പാറ്റ് കമ്മിന്‍സ് (2) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത് വെയ്റ്റ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഒഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

Jun 06, 2019, 10:26 pm IST

മല്‍സരം ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 42 ഓവര്‍ കഴിയുമ്പോള്‍ വിന്‍ഡീസ് ആറിന് 232 റണ്‍സെടുത്തിട്ടുണ്ട്. 48 പന്തില്‍ ജയിക്കാന്‍ വേണ്ടത് 57 റണ്‍സാണ്. നായകന്‍ ഹോള്‍ഡറും (46*) കാര്‍ലോസ് ബ്രാത്വെയ്റ്റുമാണ് (2*) ക്രീസില്‍.

Jun 06, 2019, 9:44 pm IST

വിന്‍ഡീസ് വിജയത്തിലേക്ക് പടിപടിയായി മുന്നേറുന്നതാണ് കാണുന്നത്. 34 ഓവര്‍ കഴിയുമ്പോള്‍ വിന്‍ഡീസ് നാലിന് 178 റണ്‍സെന്ന ശക്തമായ നിലയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 111 റണ്‍സ് കൂടി മതി. ഫിഫ്റ്റിയുമായി ഷെയ് ഹോപ്പും (66*) ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറുമാണ് (13*) ക്രീസില്‍.

Jun 06, 2019, 8:15 pm IST

10 ഓവര്‍ കഴിയുമ്പോഴേക്കും വിന്‍ഡീസിന് രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായിക്കഴിഞ്ഞു. ക്രിസ് ഗെയ്‌ലും (21) എവിന്‍ ലൂയിസുമാണ് (1) പുറത്തായത്. 11 ഓവറില്‍ രണ്ടിന് 58 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. നിക്കോളാസ് പ്യുറാനും (19*) ഷെയ് ഹോപ്പുമാണ് (8*) ക്രീസില്‍.

Jun 06, 2019, 7:24 pm IST

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിങ്‌സ് ആരംഭിച്ചു. ക്രിസ് ഗെയ്‌ലിനൊപ്പം എവിന്‍ ലൂയിസാണ് ഓപ്പണ്‍ ചെയ്യുന്നത്

Jun 06, 2019, 6:35 pm IST

കളി അവസാന നാലോവറിലേക്ക്. 46 ഓവര്‍ കഴിയുമ്പോള്‍ ഓസീസ് ഏഴിന് 268 റണ്‍സെടുത്തു. സ്മിത്തിന്റെയും (73) നതാന്‍ കോള്‍ട്ടര്‍ നൈലിന്റെയും (80*) ഉജ്ജ്വല ഇന്നിങ്‌സുകളാണ് ഓസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌

Jun 06, 2019, 5:55 pm IST

സ്മിത്തിന് ഫിഫ്റ്റി. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഓസീസിനായി ഫിഫ്റ്റി തികച്ചു. 37 ഓവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് ആറിന് 189 റണ്‍സെടുത്തിട്ടുണ്ട്. സ്മിത്തിന് (53*) കൂട്ടായി നതാന്‍ കോള്‍ട്ടര്‍ നൈലാണ് (29*) ക്രീസില്‍.

Jun 06, 2019, 5:10 pm IST

കളി 26 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് അഞ്ചിന് 127 റണ്‍സെന്ന നിലയിലാണ്. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും (37*), അലെക്‌സ് കാരിയും (33) ചേര്‍ന്നാണ് ടീമിനെ മുന്നോ്ട് നയിക്കുന്നത്‌

Jun 06, 2019, 3:47 pm IST

ഓസ്‌ട്രേലിയ വന്‍ ബാറ്റിങ് തകര്‍ച്ച നേരിടുന്നു. എട്ടോവര്‍ ആവുമ്പോഴേക്കും നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. ഉസ്മാന്‍ കവാജയെ (13) ആന്ദ്രെ റസ്സലും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (0) കോട്രെല്ലും പുറത്താക്കുകയായിരുന്നു. നാലിന് 38 റണ്‍സെന്ന നിലയിലാണ് ചാംപ്യന്‍മാര്‍.

Jun 06, 2019, 3:34 pm IST

വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും (3) പുറത്ത്. മിന്നുന്ന ഫോമിലുള്ളള വാര്‍ണറിനെ കോട്രെലാണ് ഔട്ടാക്കിയത്. ഹെറ്റ്‌മെയര്‍ ക്യാച്ചെടുക്കുകയായിരുന്നു. രണ്ടിന് 26 റണ്‍സെന്ന നിലയില്‍ പതറുകയാണ് ചാംപ്യന്‍മാര്‍.

Jun 06, 2019, 3:29 pm IST

ഓസ്‌ട്രേലിയക്ക് നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് ആദ്യം നഷ്ടമായത്. ആറു റണ്‍സെടുത്ത ഫിഞ്ചിനെ ഒഷെയ്ന്‍ തോമസിന്റെ ബൗളിങില്‍ ഷെയ് ഹോപ്പ് പിടികൂടുകയായിരുന്നു

Story first published: Thursday, June 6, 2019, 23:08 [IST]
Other articles published on Jun 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+