വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രെന്‍ഡ് ബ്രിഡ്ജില്‍ പൊടിപാറും.... ജയം മാത്രം ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസും ഓസ്‌ട്രേലിയയും

By Vaisakhan MK
രണ്ടാം ജയം ലക്ഷ്യമിട്ട് ഓസീസും വിന്‍ഡീസും

ട്രെന്‍ഡ്ബ്രിഡ്ജ്: ഇംഗ്ലണ്ട് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നാളെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടക്കും. ഓസ്‌ട്രേലിയക്ക് വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. സന്നാഹ മത്സരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ വെസ്റ്റിന്‍ഡീസ് തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. മറുവശത്ത് സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും എത്തിയതിലൂടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. മത്സരത്തില്‍ ആര്‍ക്കും മുന്‍തൂക്കമുണ്ടെന്ന് പറയാനാവില്ല.

വെടിക്കെട്ട് ശൈലിയാണ് എല്ലാ മത്സരത്തിലും വിന്‍ഡീസ് പിന്തുടരുന്നത്. ഓസീസ് മികച്ച ബൗളിംഗ് നിര കൂടി അടങ്ങിയതാണ്. നിലവിലെ ലോകചാമ്പ്യന്‍മാരായ ഓസീസിന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഇരുടീമുകളും മികച്ച ജയം നേടിയതാണ്. അതുകൊണ്ട് വമ്പന്‍ സ്‌കോര്‍ മത്സരത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം ഓസ്‌ട്രേലിയക്ക് മുന്‍ താരങ്ങളും വിന്‍ഡീസിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിന്‍ഡീസിനെ ഭയക്കണം

വിന്‍ഡീസിനെ ഭയക്കണം

ജേസന്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് ടീമില്‍ വെടിക്കെട്ട് താരങ്ങളാണ് ഉള്ളത്. ടി20 മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ തുടങ്ങിയതോടെ ആക്രമണസ്വഭാവ ക്രിക്കറ്റാണ് വിന്‍ഡീസിന്റെ മുഖമുദ്ര. ആദ്യ മത്സരത്തില്‍ പാകിസ്താനെ 105 റണ്‍സിന് വിന്‍ഡീസ് പുറത്താക്കിയിരുന്നു. ഇതോടെ മികച്ച ബൗളിംഗും തങ്ങളുടെ കൈവശം ഉണ്ടെന്ന് തെളിയിക്കാനും ടീമിന് സാധിച്ചിരിക്കുകയാണ്. പാകിസ്താനെ ഷോര്‍ട്ട് ബോള്‍ ഉപയോഗിച്ചാണ് വിന്‍ഡീസ് തകര്‍ത്തത്. അതേ രീതി ഓസ്‌ട്രേലിയക്കെതിരെ പ്രയോഗിക്കാന്‍ സാധ്യത കുറവാണ്.

ഓസീസ് ഫോമില്‍

ഓസീസ് ഫോമില്‍

അഫ്ഗാനിസ്ഥാനെയാണ് ഓസ്‌ട്രേലിയക്ക് ആദ്യ മത്സരത്തില്‍ എതിരാളിയായി ലഭിച്ചത്. അഫ്ഗാനെ 207 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയ എളുപ്പത്തില്‍ വിജയം നേടുകയും ചെയ്തു. ഓസീസിനെ സംബന്ധിച്ച് ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആശ്വാസം പകരുന്നത്. വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗ് ഗുണകരമാകും. സ്റ്റീവന്‍ സ്മിത്തും മാരക ഫോമിലാണ് ഉള്ളത്. ബൗളിംഗ് നിര കഴിവിനൊത്ത് ഉയരുന്നതാണ് സമീപകാലത്തെ ഓസീസിന്റെ പ്രകടനങ്ങള്‍ വ്യക്തമാകുന്നത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയിലും ആന്ദ്രേ റസ്സലുമാണ് ശ്രദ്ധിക്കേണ്ട താരങ്ങള്‍. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി വരവറിയിച്ച് കഴിഞ്ഞു ക്രിസ് ഗെയില്‍. ഇംഗ്ലണ്ടിനോട് അടുത്തിട നടന്ന ഏകദിന പരമ്പരയില്‍ തകര്‍ത്തടിച്ചിരുന്നു ഗെയില്‍. ഇംഗ്ലണ്ടിലെ മണ്ണില്‍ മികച്ച രീതിയിലാണ് ഗെയില്‍ കളിക്കാറുള്ളത്. അത് ഓസ്‌ട്രേലിയക്ക് ആശങ്കയാണ്. ആന്ദ്രേ റസ്സല്‍ ഐപിഎല്‍ മുതല്‍ ലോകകപ്പ് സന്നാഹ മത്സരം വരെ ഫോമിലാണ്. പാകിസ്താനെതിരെ രണ്ട് വിക്കറ്റെടുത്തും റസ്സല്‍ തിളങ്ങിയിരുന്നു.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

വിന്‍ഡീസും ഓസ്‌ട്രേലിയയും 9 തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് തവണ വിന്‍ഡീസും 4 തവണ ഓസ്‌ട്രേലിയയുമാണ് വിജയിച്ചത്. ടി20 ലോകകപ്പിലെ വിജയത്തോടെ ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വിന്‍ഡീസ് ഏകദിന ക്രിക്കറ്റില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അതേ നാണയത്തില്‍ ഓസീസിന് തിരിച്ചടിക്കാന്‍ വാര്‍ണര്‍ക്കൊപ്പം ആരോണ്‍ ഫിഞ്ചും ഒപ്പമുണ്ട്. ഫിഞ്ചിന്റെ ഫോം മത്സരത്തില്‍ നിര്‍ണായകമാകും. അതേസമയം കരുത്തുറ്റ ഓസീസ് ബാറ്റിംഗിനെ പിടിക്കാന്‍ എന്ത് തന്ത്രമായിരിക്കും ജേസന്‍ ഹോള്‍ഡര്‍ പുറത്തെടുക്കുക എന്നതും നിര്‍ണായകമാണ്.

{headtohead_cricket_1_8}

Story first published: Wednesday, June 5, 2019, 19:49 [IST]
Other articles published on Jun 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X