Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടി20യിലും വാര്‍ണറുടെ വെടിക്കെട്ട്; ശ്രീലങ്ക വീണ്ടും നാണംകെട്ടു, ഓസ്‌ട്രേലിയയ്ക്ക് പരമ്പര

Australia beat Sri Lanka by nine wickets in second Twenty20 | Oneindia Malayalam

ബ്രിസ്‌ബെന്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ 9 വിക്കറ്റിനാണ് ഓസീസ് നാണംകെടുത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 134 റണ്‍സിന്റെ ജയം ആഘോഷിച്ചിരുന്നു. ആദ്യ കളിയില്‍ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ 60 റണ്‍സുമായി രണ്ടാം മത്സരത്തിലും തിളങ്ങി. സ്റ്റീവ് സ്മിത്തും അര്‍ധശതകം നേടി.

ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. 19 ഓവറില്‍ 117 റണ്‍സിന് ശ്രീലങ്ക പുറത്തായി. ധനുഷ്‌ക ഗുണതിലക(21), കുശാല്‍ പെരേര(27), ആവിഷ്‌ക ഫെര്‍ണാണ്ടോ(17) എന്നിവര്‍ മാത്രമാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. ബില്ലി സ്റ്റാലങ്കെ, പാറ്റ് കമ്മിന്‍സ്, ആഷ്ടന്‍ അഗര്‍, ആദം സാപ്പ എന്നീ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

david

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റ്ന്‍ ആരോണ്‍ ഫിഞ്ചിനെ റണ്ണെടുക്കുംമുന്‍പ് നഷ്ടമായെങ്കിലും വാര്‍ണറും സ്മിത്തും(53) ചേര്‍ന്ന കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിച്ചു. 41 പന്തില്‍ 9 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് വാര്‍ണര്‍ 60 റണ്‍സെടുത്തത്. സ്മിത്ത് 36 പന്തില്‍ 53 റണ്‍സെടുത്തു. ഒരു സിക്‌സര്‍പോലും ഇല്ലാത്തതായിരുന്നു ഓസീസ് ഇന്നിങ്‌സ്. ലസിത് മലിംഗയ്ക്കാണ് ഫിഞ്ചിന്റെ വിക്കറ്റ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരം നവംബര്‍ 1ന് നടക്കും

Story first published: Wednesday, October 30, 2019, 17:11 [IST]
Other articles published on Oct 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+