Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ തകര്‍ന്നു.. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ എട്ടിന് 97! 332 റണ്‍സ് കടം!!

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന് കൂട്ടത്തകര്‍ച്ച. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് കളഞ്ഞ അവര്‍ക്ക് ആകെ സമ്പാദിക്കാനായത് വെറും 97 റണ്‍സാണ്. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ് ഉള്‍പ്പെടെ ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. പത്താമനായി ഇറങ്ങിയ മുഹമ്മദ് ആമിര്‍ രണ്ടക്കം തികച്ചില്ലെങ്കിലും പുറത്താകാതെ ക്രീസിലുണ്ട്. 31 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദാണ് ആമിറിന് കൂട്ട്.

Read Also: ബോയ്‌ക്കോട്ടിന്റെ ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങളില്ല.. സച്ചിനും ദ്രാവിഡും സേവാഗുമില്ലാത്ത ഡ്രീം ടീമോ

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 429 റണ്‍സിനെതിരെ പാഡ് കെട്ടിയ പാകിസ്താന് തുടക്കം മുതല്‍ തിരിച്ചടിയേറ്റു. അഞ്ച് റണ്‍സെടുത്ത അസ്ഹര്‍ അലിയാണ് ആദ്യം പുറത്തായത്. 19 റണ്‍സുമായി ബാബര്‍ അസം, 22 റണ്‍സുമായി സാമി അസ്ലം എന്നിവരും പിന്നാലെ പോയി. വെറ്ററന്‍ ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മിസ്ബ സംഭാവന ചെയ്തത് 4 റണ്‍സ്. വഹാബ് റിയാസും യാസിര്‍ ഷായും ഓരോ റണ്ണെടുത്തു.

day-night

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോറിനെക്കാള്‍ 332 റണ്‍സിന് പിന്നിലാണ് പാകിസ്താന്‍. രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കേ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ തന്നെ വേണം 132 റണ്‍സ്. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്കും ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത ബേര്‍ഡും ചേര്‍ന്നാണ് പാകിസ്താനെ പൊളിച്ചടുക്കിയത്. നേരത്തെ സെഞ്ചുറികള്‍ നേടിയ സ്മിത്ത്, ഹാന്‍ഡ്‌സ്‌കോംപ് എന്നിവരുടെ മികവിലാണ് ഓസീസ് 429ലെത്തിയത്.

Story first published: Friday, December 16, 2016, 16:57 [IST]
Other articles published on Dec 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+