വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിയുമായി വാര്‍ണര്‍ കസറി; പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ബ്രിസ്‌ബെന്‍: ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറി മികവില്‍ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 312 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണര്‍(151), ജോ ബേണ്‍സ്(97), മാര്‍ണസ് ലബുഷാഗ്നെ(55) എന്നിവര്‍ പാക്കിസ്ഥാനില്‍നിന്നും കളി തട്ടിയെടുക്കുകയായിരുന്നു. വാര്‍ണറും ലബുഷാഗ്നെയുമാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 72 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയ നേടിക്കഴിഞ്ഞു.

ആഷസ് പരമ്പരയില്‍ നിറംമങ്ങിയ വാര്‍ണര്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. പതിവിന് വിപരീതമായി ക്ഷമയോടെ ബാറ്റ് ചെയ്ത താരം പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കിയിരുന്നെങ്കിലും മുതലെടുക്കാനായില്ല. വ്യക്തിഗത സ്‌കോര്‍ 56 നില്‍ക്കുമ്പോള്‍ പുതുമുഖ ബൗളര്‍ നസീം ഷായുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാര്‍ണറെ വിട്ടുകളയുകയായിരുന്നു. 93 നില്‍ക്കുമ്പോള്‍ റണ്ണൗട്ട് അവസരവും പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തി. വിലക്കിനുശേഷം തിരിച്ചെത്തിയ താരം ആദ്യമായാണ് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്.

പിങ്ക് ബോള്‍ ടെസ്റ്റ്: സൂപ്പര്‍ സാഹ... ഈഡനില്‍ കൈയടി വാങ്ങി താരം, ഞെട്ടിക്കുന്ന ക്യാച്ച്, വീഡിയോപിങ്ക് ബോള്‍ ടെസ്റ്റ്: സൂപ്പര്‍ സാഹ... ഈഡനില്‍ കൈയടി വാങ്ങി താരം, ഞെട്ടിക്കുന്ന ക്യാച്ച്, വീഡിയോ

David Warner hits ton as Australia take charge

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 240 റണ്‍സിന് പുറത്തായിരുന്നു. 76 റണ്‍സെടുത്ത ആസാദ് ഷെഫീഖാണ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 134 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ അസ്ഹര്‍ അലി (39), മുഹമ്മദ് റിസ്വാന്‍ (37), ഷാന്‍ മസൂദ് (27), യാസിര്‍ ഷാ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് പാകിസ്താനെ വരിഞ്ഞുകെട്ടിയത്. ജോഷ് ഹാസ്സ്ല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Friday, November 22, 2019, 16:55 [IST]
Other articles published on Nov 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X